23 December Monday

സിപിഐ ജില്ലാ കമ്മിറ്റി അംഗമടക്കം 103 പേർ സിപിഐ എമ്മിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

വെഞ്ഞാറമൂട്ടിൽ സിപിഐ വിട്ട് സിപിഐ എമ്മിൽ ചേർന്നവരെ ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ രക്തപതാക നൽകി സ്വീകരിക്കുന്നു

 വെഞ്ഞാറമൂട്

സിപിഐ ജില്ലാ കമ്മിറ്റി അംഗമടക്കം 103 പേർ വെഞ്ഞാറമൂട്ടിൽ സിപിഐ വിട്ട് സിപിഐ എമ്മുമായി സഹകരിക്കും.എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റും സിപിഐ ജില്ലാ കമ്മിറ്റി അംഗവുമായ ആർ എസ് ജയൻ, സിപിഐ മണ്ഡലം അസി. സെക്രട്ടറി ഡി സുനിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഐ മണ്ഡലം കമ്മിറ്റി അംഗവുമായ അനിത മഹേശൻ, സിപിഐ മണ്ഡലം കമ്മിറ്റി അംഗം എം എസ് ഖാൻ, കെസിഇസി സംസ്ഥാന കമ്മിറ്റി അംഗം എം എം സാബു, എഐവൈഎഫ് മണ്ഡലം കമ്മിറ്റി അംഗം മുഹമ്മദ് ബിലാൽ, മഹിളാസംഘം നേതാവ്‌ സരസ്വതി അമ്മ, മുൻ ജില്ലാ കമ്മിറ്റി അംഗം കുറ്ററ പ്രദീപ്, കല്ലറ ലോക്കൽ കമ്മിറ്റി അംഗം കെ പി നന്ദൻ, ബ്രാഞ്ച് സെക്രട്ടറിമാരായ കൃഷ്ണദാസ്, ദീപു, ഷബിൻ, സുരേഷ് കാലയിൽ, എസ് എസ് ബിമൽ, ഷാജി, ഉണ്ണികൃഷ്ണൻ, സന്തോഷ് എന്നിവരുൾപ്പെടെ 103 പേരാണ് സിപിഐ ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിൽ ചേർന്നത്. 
സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി രക്തപതാക നൽകി ഇവരെ സ്വീകരിച്ചു. വൈ വി ശോഭകുമാർ അധ്യക്ഷനായി. ഡി കെ മുരളി എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം, പി ജി സുധീർ, ആർ എസ് ജയൻ, ആർ മോഹനൻ, കെ സജീവ്, അസീന ബീവി, ബി അനിൽകുമാർ, കെ ബാബുരാജ്, സുജിത്ത് മോഹൻ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top