നെടുമങ്ങാട്
വെമ്പായം പഞ്ചായത്തിലെ യുഡിഎഫ് അഴിമതിഭരണത്തിന് അറുതിയായി. പഞ്ചായത്തില്‍ യുഡിഎഫ് ഭരണസമിതി നടത്തിവരുന്ന അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും ധൂര്‍ത്തിനുമെതിരെ എല്‍ഡിഎഫ് വെള്ളിയാഴ്ച കൊണ്ടുവന്ന അവിശ്വാസപ്രമേയമാണ് പാസായത്. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെയായിരുന്നു അവിശ്വാസപ്രമേയം. 21 അംഗങ്ങളിൽ എട്ടിനെതിരെ 12 വോട്ടുകളാണ് എല്‍ഡിഎഫ് നേടിയത്.
ബീനാ ജയന്‍ പ്രസിഡന്റും ജഗന്നാഥന്‍ വൈസ് പ്രസിഡന്റുമായ ഭരണസമിതിക്കെതിരെ ജനരോക്ഷം ശക്തമായിരുന്നു. വിജിലന്‍സ് അന്വേഷണങ്ങളും പഞ്ചായത്തിനെതിരെയുണ്ടായി. ബിജെപിയെയും എസ്ഡിപിഐയെയും കൂട്ടുപിടിച്ചാണ് ഭരിക്കുന്നത്. അവിശ്വാസം പാസായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എല്‍ഡിഎഫ് അംഗങ്ങള്‍ പ്രകടനവും യോഗവും നടത്തി. നാട്ടുകാരും ആഹ്ലാദത്തില്‍ അണിനിരന്നു. കന്യാകുളങ്ങരയില്‍ നടന്ന യോഗം സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. ആര്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്തു. കെ പി പ്രമോഷ്, വി ബി ജയകുമാര്‍, എസ് എസ് ബിജു, അഡ്വ. കെ വി ശ്രീകാന്ത്, ഇ എം ഹനീഫ, എ ഷീലജ, എസ് കെ ബിജുകുമാര്‍, എല്‍ എസ് ലിജു, ജി പുഷ്പരാജന്‍, എ നൗഷാദ് എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..