തിരുവനന്തപുരം
800 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ നേമം മണ്ഡലത്തിൽ നടപ്പാക്കിയതെന്ന് മന്ത്രി വി ശിവൻകുട്ടി. കോലിയക്കോട് വെൽഫയർ എൽപി സ്കൂളിൽ പുതുതായി നിർമിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നേമം മണ്ഡലത്തിലെ 17 സ്കൂളുകളിൽ ഒരു കോടി മുതൽ 15 കോടിവരെ ചെലവഴിച്ച് വിവിധ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കോലിയക്കോട് വെൽഫയർ എൽപി സ്കൂളിന്റെ വികസനത്തിനായി ആവശ്യമെങ്കിൽ ഇനിയും ഫണ്ട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതത്തിൽനിന്ന് ഒരു കോടി രൂപയും എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 46 ലക്ഷം രൂപയും ഉപയോഗിച്ചാണ് ബഹുനില മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 4800 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച മന്ദിരത്തിൽ ആറ് ക്ലാസ്‌മുറിയും രണ്ട് ടോയ്‌ലറ്റ് ബ്ലോക്കും വരാന്തയും ഉണ്ട്. മൂന്ന് നിലകൾ നിർമിക്കുന്നതിനുള്ള അടിത്തറ കെട്ടിടത്തിന് നൽകിയിട്ടുണ്ട്. 15 മാസംകൊണ്ടാണ് മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..