തിരുവനന്തപുരം
കേരളത്തിലെ റെയിൽവേ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുവാനും റെയിൽവേയെ ജനങ്ങൾക്ക് അനുഗുണമാക്കാനും മുഴുവൻ റെയിൽവേ ജീവനക്കാരും റഫറണ്ടത്തിൽ ഡിആർഇയുവിന് വോട്ട് നൽകണമെന്ന് എഫ്എസ്ഇടിഒ അഭ്യർഥിച്ചു. റെയിൽവേയിലെ തൊഴിലാളികളുടെ മൂന്നാമത്തെ റഫറണ്ടമാണ് നടക്കുന്നത്.
സിഐടിയുവിന്റെ കീഴിലുള്ള ഡിആർഇയു നക്ഷത്രം അടയാളത്തിലാണ് മത്സരിക്കുന്നത്. 2007-ൽ ഡിആർഇയു സുപ്രീംകോടതിയിൽ നടത്തിയ നിയമപോരാട്ടത്തിലൂടെയാണ് ആദ്യമായി രഹസ്യബാലറ്റിലൂടെ റഫറണ്ടം നടക്കുന്നതും ഡിആർഇയു റെയിൽവേ ജീവനക്കാരുടെ അംഗീകൃത സംഘടനയാകുന്നതും. 2013-ലെ രണ്ടാമത്തെ റഫറണ്ടത്തിൽ ചെറിയ വോട്ടുകൾക്ക് സംഘടനയ്ക്ക് അംഗീകാരം നഷ്ടപ്പെട്ടു. ഇക്കാലയളവിലാണ് കേന്ദ്ര സർക്കാർ റെയിൽവേ സ്വകാര്യവൽക്കരണം ത്വരിതപ്പെടുത്തുന്നതും ലക്ഷക്കണക്കിന് തസ്തികകൾ ഒഴിച്ചിട്ട് അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നതും പങ്കാളിത്ത പെൻഷൻ നടപ്പാക്കിയതും.
2019-ൽ നടക്കേണ്ട മൂന്നാമത്തെ റഫറണ്ടം അനിശ്ചിതമായി നീട്ടുന്ന സാഹചര്യമുണ്ടായി. ഇതിനെതിരെയും ഡിആർഇയു ഡൽഹി ഹൈക്കോടതിയിൽനിന്നും അനുകൂല വിധി നേടിയാണ് ഇപ്പോൾ റഫറണ്ടം നടക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..