തിരുവനന്തപുരം
കാട്ടാക്കട ജങ്‌ഷൻ നവീകരണത്തിന്റെയും റിങ് റോഡ് നിർമാണത്തിന്റെയും മൂന്നാംഘട്ടത്തിന്റെ ആദ്യ ഭാഗത്തിന് ഭരണാനുമതി. അഞ്ചുതെങ്ങുംമൂട് മുതൽ പൊന്നറ ശ്രീധരൻ സ്മാരക ടൗൺഹാൾവരെ പുതിയ റോഡ് നിർമിക്കുന്നതിനായി 4.74 കോടി രൂപയ്ക്കാണ് ഭരണാനുമതി. 260 മീറ്ററാണ് റോഡിന്റെ ദൈർഘ്യം. സൗജന്യമായി സ്ഥലം വിട്ടുകിട്ടിയ ഭാഗത്ത് എട്ട് മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുക. ഒരുവശത്തു തോടും മറുവശത്ത് പാടവുമായതിനാൽ ഇരുവശത്തും സംരക്ഷണഭിത്തികൾ നിർമിക്കും. റോഡിന്റെ തുടക്കത്തിൽ 90 മീറ്റർ ദൈർഘ്യത്തിൽ ബോക്‌സ് കൾവേർട്ടും പണിയും.
കാട്ടാക്കട ജങ്‌ഷൻ വികസനവും റിങ് റോഡിന്റെ നിർമാണവും അഞ്ചു ഘട്ടമായി പൂർത്തിയാക്കാനാണ് പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കിയത്.
24.11 കോടി രൂപ ചെലവുവരുന്ന നാലും അഞ്ചും ഘട്ടങ്ങളുടെ പണി പുരോഗമിക്കുകയാണ്. ഭരണാനുമതിയായ മൂന്നാം ഘട്ടത്തിന്റെ നിർമാണം ഉടൻ ആരംഭിക്കും. 43.76 കോടി രൂപ ചെലവു വരുന്ന ആദ്യ രണ്ടു ഘട്ടങ്ങൾ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായാൽ മാത്രമേ തുടങ്ങാനാകൂ.
അതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും പബ്ലിക് ഹിയറിങ് പൂർത്തിയാക്കി സാമൂഹികാഘാത പഠനറിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..