23 December Monday

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്‌: 
സംഘാടകസമിതിയായി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

തിരുവനന്തപുരം സൗത്ത് ഉപജില്ലാ സംഘാടക സമിതി രൂപീകരണയോഗം 
സിപിഐ എം പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

കഴക്കൂട്ടം  
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്‌ കണിയാപുരം ഉപജില്ലാ മത്സരങ്ങളുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. കാട്ടായിക്കോണം ഗവ. യുപി സ്കൂളിൽ നടന്ന യോഗം സിപിഐ എം കഴക്കൂട്ടം ഏരിയ സെക്രട്ടറി ഡി രമേശൻ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ് ആർ സുനിൽകുമാർ അധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവ് അംഗം രമ്യ എൽ രാജു, സബ്ജില്ലാ സെക്രട്ടറി ജി വി സതീഷ്, ദേശാഭിമാനി എച്ച്ആർ മാനേജർ ശ്യാം സുന്ദർ, എസ് മധു, ലാൽ, ആവിഷ് കോരാണി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അരുൺ കാട്ടായിക്കോണം (ചെയർമാൻ), സി എസ് ഗിരീഷ് (കൺവീനർ).
പാളയം  
ദേശാഭിമാനി അക്ഷരമുറ്റം സൗത്ത് സബ് ജില്ലാ ടാലന്റ് ഫെസ്റ്റിന് സംഘാടക സമിതിയായി. സംഘാടക സമിതിയോഗം തൈക്കാട് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സിപിഐ എം പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ ഉദ്‌ഘാടനം ചെയ്തു. കെ വി പ്രമോദ് അധ്യക്ഷനായി. ആർ പ്രദീപ്‌, ജി മാധവദാസ്, വിനോദ് ശങ്കർ, എ എം ജാഹിർ ഹുസൈൻ, ജെ പി ജഗദീഷ്, ആർ എസ് കിരൺദേവ്, ബി നിയാസ്, ശൈലജ, കെ വി ഷാജി, എ എം ജയശങ്കർ എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ: ആർ പ്രദീപ് (ചെയർമാൻ), കിരൺദേവ്, എ എസ് മൻസൂർ, രതീഷ് (വൈസ്‌ ചെയർമാൻ), കെ വി ഷാജി (ജനറൽ കൺവീനർ), ബി നിയാസ്, സന്തോഷ് ലാൽ, മനു കുട്ടൻ (ജോയിന്റ് കൺവീനർമാർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top