22 November Friday

കേന്ദ്ര പെൻഷൻകാർ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

കേന്ദ്ര പെൻഷന്‍കാരുടെ അസോസിയേഷൻ ജിപിഒക്ക് മുന്നിൽ നടത്തിയ
ധർണ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര, ബാങ്ക്, റെയിൽവേ, ബിഎസ്എൻഎൽ പെൻഷൻകാർ എൻസിസിപിഎയുടെ ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി രണ്ടാംഘട്ട ധർണ ജിപിഒയ്‌ക്ക് മുന്നിൽ നടന്നു. ധർണ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്തു. ബാങ്ക് റിട്ടയറീസ് ഫോറം  ജില്ലാ സെക്രട്ടറി ശ്രീകുമാർ അധ്യക്ഷനായി. യൂണിഫൈഡ് പെൻഷൻ പദ്ധതി അംഗീകരിക്കില്ല, പഴയ പെൻഷൻ പദ്ധതി എല്ലാ ജീവനക്കാർക്കും ബാധകമാക്കുക, എട്ടാം ശമ്പള കമീഷനെ നിയമിക്കുക, മുതിർന്ന പൗരന്മാരുടെ റെയിൽവേ യാത്രാ സൗജന്യം പുനഃസ്ഥാപിക്കുക, ബിഎസ്എൻഎൽ പെൻഷൻ പരിഷ്കരണം 2017 മുതൽ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. 
കേന്ദ്ര പെൻഷൻകാരുടെ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ വി എ എൻ നമ്പൂതിരി, കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌  കെ വി മനോജ്‌ കുമാർ, സിജിപിഎ ജില്ലാ സെക്രട്ടറി എസ് അശോക് കുമാർ, പ്രസിഡന്റ് കെ കമലാസനൻ, വിവിധ പെൻഷൻ നേതാക്കളായ സുശോഭനൻ, ജോൺസൺ ഫെർണാണ്ടസ്, ധനപാലൻ, ജേക്കബ് തോമസ്, എം ചന്ദ്രശേഖരൻ നായർ, സി പി രാധാകൃഷ്ണൻ, കെ രാജ്മോഹൻ, സജി സാം ജോർജ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top