22 December Sunday

ആനത്തലവട്ടം ആനന്ദന് ഓർമപ്പൂക്കൾ

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

ആനത്തലവട്ടം ആനന്ദന്റെ ഛായാചിത്രത്തിനുമുന്നിൽ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പുഷ്പചക്രം അര്‍പ്പിക്കുന്നു. സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്ണൻ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ, മന്ത്രി വി എൻ വാസവൻ, ജില്ലാ സെക്രട്ടറി വി ജോയി, 
സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാര്‍ തുടങ്ങിയവര്‍ സമീപം

ചിറയിൻകീഴ് 
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായിരുന്ന ആനത്തലവട്ടം ആനന്ദന്റെ ഒന്നാം ചരമവാർഷികം ആചരിച്ച്‌ നാട്. രാവിലെ പ്രധാന കവലകളിലും തൊഴിൽകേന്ദ്രങ്ങളിലും പ്രഭാതഭേരി മുഴക്കി പതാക ഉയർത്തി. ചിറയിൻകീഴ് ആൽത്തറമൂടിലെ വസതിയിൽ ഛായാചിത്രത്തിനുമുന്നിൽ മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടത്തി. 
സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഏളമരം കരീം, സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറി വി ജോയി, എം വിജയകുമാർ, കോലിയക്കോട് എന്‍ കൃഷ്ണൻ നായർ, അടൂർ പ്രകാശ് എംപി, വി ശശി എംഎൽഎ, എ സമ്പത്ത് തുടങ്ങി നിരവധിപേർ പങ്കെടുത്തു.  
വൈകിട്ട്‌ ചിറയിൻകീഴ് പുളിമൂട്ടിൽകടവിൽ നടന്ന അനുസ്മരണ യോഗം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ഉന്നതമായ സാമൂഹ്യബോധത്തിന്റെയും ഉദാത്തമായ മനുഷ്യസ്നേഹത്തിന്റെയും ഉടമയായിരുന്നു ആനത്തലവട്ടം ആനന്ദനെന്ന് മന്ത്രി പറഞ്ഞു. 
ജില്ലാ സെക്രട്ടറി വി ജോയി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ, എം വിജയകുമാർ, ഒ എസ് അംബിക എംഎൽഎ, ആർ രാമു, ബി പി മുരളി, എ ഷൈലജാ ബീഗം, വി എ വിനീഷ്, എ കെ ഗണേശൻ, എസ് ലെനിൻ, മധു മുല്ലശേരി, നെടുവത്തൂർ സുന്ദരേശൻ, എസ് കുമാരി, വി വിജയകുമാർ, ആർ സുഭാഷ് എന്നിവർ സംസാരിച്ചു. 
ആനത്തലവട്ടം ആനന്ദനൊപ്പം കയർ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ച ആനത്തലവട്ടം സ്വദേശി തങ്കമ്മ, അഞ്ചുതെങ്ങ് സ്വദേശി നളിനി എന്നിവരുൾപ്പെടെയുള്ള കയർത്തൊഴിലാളികളെ മന്ത്രി ആദരിച്ചു. സിഐടിയു ഏരിയ കമ്മിറ്റി നേതൃത്വത്തിൽ താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകി.
കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (കെബിഇഎഫ്‌) സംഘടിപ്പിച്ച ആനത്തലവട്ടം ആനന്ദൻ അനുസ്‌മരണം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ ട്രഷറർ പുല്ലുവിള സ്റ്റാൻലി പതാക ഉയർത്തി. കേരള പാഴ്‌സൽ സർവീസ്‌ എംപ്ലോയീസ്‌ യൂണിയൻ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ ആനത്തലവട്ടം ആനന്ദനെ അനുസ്മരിച്ചു. ബിന്ദു വർഗീസ്‌ അധ്യക്ഷയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top