23 December Monday

കോവളം, വഞ്ചിയൂർ ഏരിയ 
സമ്മേളനങ്ങൾക്ക്‌ ഇന്ന്‌ തുടക്കം

സ്വന്തം ലേഖകർUpdated: Wednesday Nov 6, 2024

സിപിഐ എം കോവളം ഏരിയ സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ജാഥാ ക്യാപ്‌റ്റൻ എ ജെ സുക്കാർണോ സ്വാഗതസംഘം കൺവീനർ 
യു സുധീറിന്‌ കൈമാറുന്നു

കോവളം/വഞ്ചിയൂർ
സിപിഐ എം കോവളം, വഞ്ചിയൂർ ഏരിയ സമ്മേളനങ്ങൾക്ക്‌ ബുധനാഴ്‌ച തുടക്കമാകും. കോവളം ഏരിയ സമ്മേളത്തിന്റെ പ്രതിനിധി സമ്മേളനം വെങ്ങാനൂർ പി ഭാസ്‌കരൻ നഗറിൽ (അർച്ചന ഓഡിറ്റോറിയം) രാവിലെ ഒമ്പതിന്‌ സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാറും വഞ്ചിയൂരിൽ പ്രതിനിധി സമ്മേളനം രാവിലെ ഒമ്പതിന്‌ ജയശ്രീ ഗോപി നഗറിൽ (ചാക്ക വൈഎംഎ ഹാൾ) ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎയും ഉദ്‌ഘാടനം ചെയ്യും.
കോവളംഎരിയ സമ്മേളനത്തിന്റ പതാക, കൊടിമര ജാഥകൾ ചൊവ്വ രാത്രി 7.30 ന്‌ വിഴിഞ്ഞം ജങ്‌ഷനിൽ സംഗമിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ എ ജെ സുക്കാർണോ ക്യാപ്റ്റനും കെ ജി സനൽകുമാർ മാനേജരുമായ പതാക ജാഥ കെ ഇ കൃഷ്ണൻ സ്മൃതി മണ്ഡപത്തിൽനിന്ന്‌ ജില്ലാ കമ്മിറ്റിയംഗം പി രാജേന്ദ്രകുമാറാണ്‌ ഉദ്ഘാടനം ചെയ്തത്‌. 
ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് അജിത്ത് ക്യാപ്റ്റനും ബി ടി ബോബൻ കുമാർ മാനേജരുമായ കൊടിമര ജാഥ കെ എസ് ആനന്ദൻ സ്മൃതി മണ്ഡപത്തിൽ പികെഎസ് സംസ്ഥാന പ്രസിഡന്റ്‌ വണ്ടിത്തടം മധുവും ഉദ്ഘാടനം ചെയ്തു.  സ്വാഗതസംഘം ചെയർമാൻ ഉച്ചക്കട ചന്ദ്രനും കൺവീനർ യു സുധീറും ചേർന്ന്‌ കൊടിമരവും പതാകയും ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റി അംഗം ടി എൻ സീമ, ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ, ജില്ലാ കമ്മിറ്റി അംഗം പി രാജേന്ദ്രകുമാർ എന്നിവർ പങ്കെടുത്തു. വഞ്ചിയൂർ ഏരിയ സമ്മേളനത്തിന്റെ കൊടിമരം, പതാക, ദീപശിഖാ ജാഥകൾ ചൊവ്വാഴ്‌ച സമ്മേളന നഗരിയിൽ സംഗമിച്ചു. വഞ്ചിയൂർ ലോക്കൽ സെക്രട്ടറി  ബി എം ഹരിപ്രസാദ് ക്യാപ്റ്റനായ കൊടിമരജാഥ വിഷ്ണു രക്തസാക്ഷി മണ്ഡപത്തിൽ  ജില്ലാ കമ്മിറ്റി അംഗം എസ് പി ദീപക് ഉദ്ഘാടനം ചെയ്തു. ഉള്ളൂർ ലോക്കൽ സെക്രട്ടറി ബി ശശികുമാർ ക്യാപ്റ്റനായ പതാകജാഥ അജയ് രക്തസാക്ഷി മണ്ഡപത്തിൽനിന്നും ജില്ലാ കമ്മിറ്റി അംഗം വി എസ് പത്മകുമാർ ഉദ്ഘാടനം ചെയ്തു. ടൈറ്റാനിയം ലോക്കൽ സെക്രട്ടറി കെ രവീന്ദ്രൻ ക്യാപ്റ്റനായ  ദീപശിഖാ ജാഥ ഫിലിപ്പ് റൊസാരിയോ രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ ഏരിയ കമ്മിറ്റി അംഗം ക്ലൈനസ് റൊസാരിയോ ഉദ്ഘാടനം ചെയ്തു. മൺമറഞ്ഞ നേതാക്കളായ എ ജവഹർ, വി ശങ്കരൻ നായർ, റോക്കി മാനുവൽ, ആർ രാഘവൻപിള്ള, വി എൽ ജയശങ്കർ, കെ കെ ഗിരീഷ്, പി രാജേന്ദ്രദാസ്, ജയശ്രീ ഗോപി, നീലകണ്ഠൻ നായർ, കെ ആർ കൃഷ്‌ണൻ, കെ സുധാകരൻ, കെ നടരാജൻ, കെ ശിവരാജൻ, കെ എസ് ബാബു എന്നിവരുടെ സ്മൃതി മണ്ഡപത്തിൽനിന്ന് 12  ദീപശിഖാ ജാഥകളും സമ്മേളന നഗരിയിൽ എത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top