തിരുവനന്തപുരം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കയർ തൊഴിലാളികൾ സംസ്ഥാന വ്യാപകമായി പണിമുടക്കി. തൊഴിലാളികൾ സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തി. ചിറയിൻകീഴ് ശാർക്കര വില്ലേജ് ഓഫീസിനു മുന്നിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് ആർ സുഭാഷ് ഉദ്ഘാടനം ചെയ്തു. ജി വ്യാസൻ അധ്യക്ഷനായി. പി മണികണ്ഠൻ, ബി സതീശൻ, സാംബൻ, കെ മോഹനൻ, കെ വി വിജയകുമാർ എന്നിവർ സംസാരിച്ചു. അഞ്ചുതെങ്ങ് വില്ലേജ് ഓഫീസിന് മുന്നിൽ യൂണിയൻ ജില്ലാ ട്രഷറർ അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗങ്ങളായ ലിജാ ബോസ്, സജി സുന്ദർ, കെ ബാബു, ജയശ്രീരാമൻ, സരിത ബിജു, ബിപിൻ ചന്ദ്രപാൽ, ബി ബേബി തുടങ്ങിയവർ സംസാരിച്ചു. കോവളത്ത് കയർ ഇൻസ്പെക്ടർ ഓഫീസിനു മുന്നിൽ സിപിഐ എം ഏരിയ സെക്രട്ടറി എസ് അജിത് ഉദ്ഘാടനംചെയ്തു. ജയകുമാർ, രാധാകൃഷ്ണൻ, തമ്പി കുട്ടൻ, അഭിലാഷ്, കെ എസ് നടേശൻ തുടങ്ങിയവർ സംസാരിച്ചു. അഴൂർ വില്ലേജിന് മുന്നിൽ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ആർ അജിത് ഉദ്ഘാടനം ചെയ്തു. കെ രാജേന്ദ്രൻ, സുര, അംബിക, സരള എന്നിവർ സംസാരിച്ചു. കഠിനംകുളം വില്ലേജിനു മുന്നിൽ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം കഠിനംകുളം സാബു ഉദ്ഘാടനം ചെയ്തു. സതീശൻ, മഞ്ജുഷ തുടങ്ങിയവർ സംസാരിച്ചു. വക്കം കൃഷി ഓഫീസിനു മുന്നിൽ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം കെ അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. ഡി രഘുവരൻ, എസ് പ്രകാശ്, എസ് ജയ തുടങ്ങിയവർ സംസാരിച്ചു.
കൂലി വർധിപ്പിക്കുക, ക്ഷേമനിധി കുടിശ്ശിക വിതരണം ചെയ്യുക, കയർഫെഡ് വഴി ചകിരി ക്ഷാമം പരിഹരിക്കുക, അഴുകൽ തൊണ്ടിന്റെ ചകിരി ഉപയോഗിച്ച് കയർ ഉൽപ്പാദനം നടത്തുന്ന തിരുവനന്തപുരത്തെ കയർ തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..