09 September Monday

സ്കൂളുകളെല്ലാം ഹൈടെക്

വെബ് ഡെസ്‌ക്‌Updated: Sunday Feb 7, 2021

പാലവിള ഗവ. യുപി സ്കൂളിലെ ബഹുനില മന്ദിരത്തിന്റെ ശിലാഫലകം അനാച്ഛാദനം ഡെപ്യൂട്ടി സ്പീക്കർ വി ശശി നിർവഹിക്കുന്നു

ആറ്റിങ്ങൽ
ഇളമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചു കോടി രൂപയുടെ കിഫ്ബി ഫണ്ടും 1.2 കോടി രൂപയുടെ എംഎൽഎ ഫണ്ടും ഉപയോഗിച്ച് നിർമിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാലയസമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സ്കൂളിൽ നടന്ന ചങ്ങിൽ ശിലാഫലക അനാച്ഛാദനവും കിച്ചൺ കം ഡൈനിങ്‌ ഹാളിന്റെ ഉദ്ഘാടനവും ഡെപ്യൂട്ടി സ്പീക്കർ വി ശശി നിർവഹിച്ചു. പിടിഎ പ്രസിഡന്റ് എം മഹേഷ് അധ്യക്ഷനായി. ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് ഒ എസ് അംബിക,  മുദാക്കൽ  പഞ്ചായത്ത് പ്രസിഡന്റ് എ ചന്ദ്രബാബു, എന്നിവർ പങ്കെടുത്തു. 
വർക്കല 
വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് വേണ്ടി അഞ്ചു കോടി രൂപ ചെലവഴിച്ച് പണിത ഹൈടെക്  ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.  വി ജോയി എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു.
വർക്കല നഗരസഭാ ചെയർമാൻ കെ എം ലാജി അധ്യക്ഷനായി. വൈസ് ചെയർപേഴ്സൻ കുമാരി സുദർശിനി സംസാരിച്ചു. 
     വർക്കല മണ്ഡലത്തിൽനിന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ 2500 ലേറെ കുട്ടികൾ പഠിക്കുന്നുണ്ട്‌. പത്ത് ഹൈടെക് ക്ലാസ് മുറികൾ, ആധുനികരീതിയിലുള്ള സയൻസ് കംപ്യൂട്ടർ ലാബുകൾ, ശുചിമുറികൾ, 2000 ലേറെ പേർക്ക് ഇരിക്കാൻ കഴിയുന്ന ഓഡിറ്റോറിയം, മിനി കോൺഫറൻസ് ഹാൾ, കിച്ചൺ, 500 പേർക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഡൈനിങ‌് ഹാൾ, ആധുനിക രീതിയിലുള്ള സ്റ്റേജ്, ഗ്രീൻ റൂം, 20,000 ലിറ്റർ ജലസംഭരണി, ഓഫീസ് മുറികൾ മുതലായവയുമുണ്ട്. 
ചിറയിൻകീഴ്
പാലവിള ഗവ. യുപി സ്കൂളിൽ 1.75 കോടി രൂപ വിനിയോഗിച്ച് നിർമിച്ച മൂന്നു നില ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. പ്രാദേശികതല ഉദ്ഘാടനവും ശിലാഫലകം അനാച്ഛാദനവും ഡെപ്യൂട്ടി സ്പീക്കർ വി ശശി നിർവഹിച്ചു. 
       ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ ഷൈലജാബീഗം ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനവും ജില്ലാ പഞ്ചായത്തംഗം ആർ സുഭാഷ് സ്വിച്ചോണും നിർവഹിച്ചു. യോഗത്തിൽ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ്‌ പി മുരളി അധ്യക്ഷനായി. ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന യുപി സ് കൂളാണ് പാലവിള ഗവ. യുപിഎസ് പാലവിള യുപിഎസിന്റെ ചിരകാല ആവശ്യങ്ങളിലൊന്നായിരുന്നു പുതിയ കെട്ടിടം.
കിളിമാനൂർ
പകൽക്കുറി ​ഗവ. വൊക്കേഷണൽ ആൻഡ്‌ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാ​ഗത്തിനായി നിർമിച്ച ഹൈടെക് മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. 
സ്കൂളിൽ നടന്ന ചടങ്ങിൽ വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി ​ഗോപകുമാർ അധ്യക്ഷനായി. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം ഹസീന പങ്കെടുത്തു.
മടവൂർ ​ഗവ. എൽപിഎസിൽ ഒരുകോടി ചെലവഴിച്ച്‌ നിർമിച്ച ഹൈടെക് മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. സ്കൂളിൽ നടന്ന ചടങ്ങിൽ വി ജോയി എംഎൽഎ ശിലാഫലക അനാച്ഛാദനം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top