23 December Monday

പിഎഫ് പെൻഷൻകാർ രാജ്ഭവൻ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

പിഎഫ് പെൻഷൻകാരുടെ രാജ്ഭവൻ ധർണ വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

 തിരുവനന്തപുരം 

പിഎഫ് പെൻഷൻകാർ രാജ്ഭവന് മുന്നിൽ ധർണ നടത്തി.  വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. 
മിനിമം പെൻഷൻ 9000 രൂപയാക്കുക, പെൻഷന് ഡിഎ ഏർപ്പെടുത്തുക, ചികിത്സാ ആനുകൂല്യം അനുവദിക്കുക, കോടതി വിധിയിലൂടെ നേടിയെടുത്ത ഹയർ പെൻഷൻ വെട്ടിക്കുറച്ചത് പിൻവലിക്കുക, സീനിയർ സിറ്റിസൺസിന് റെയിൽവേയിൽ ഉണ്ടായിരുന്ന യാത്രാ ആനുകൂല്യം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്ന ധർണ. പിഎഫ്പിഎ ജില്ലാ പ്രസിഡന്റ് ചന്ദ്രബോസ് അധ്യക്ഷനായി. പിഎഫ്പിഎ സംസ്ഥാന സെക്രട്ടറി സോമശേഖരൻ നായർ, സംസ്ഥാന കമ്മിറ്റിയംഗം  രാധാമണി, ജില്ലാ സെക്രട്ടറി പി ജി രാജേന്ദ്രൻ, എം ജി രാഹുൽ,
 മാഹീൻ അബൂബക്കർ, ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി വി ജെ ജോസഫ്, പുഞ്ചക്കരി മോഹനൻ എന്നിവർ സംസാരിച്ചു.  പാർലമെൻ്റിനു മുന്നിൽ നടക്കുന്ന ത്രിദിന സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് പിഎഫ്പിഎ ജില്ലാകമ്മിറ്റിയാണ്‌  ധർണ  സംഘടിപ്പിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top