18 October Friday

രംഗപ്രഭാതിൽ സുവർണ ജൂബിലിക്ക്‌ തിരിതെളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2019
വെഞ്ഞാറമൂട്
ആലന്തറ രംഗപ്രഭാത് കുട്ടികളുടെ നാടകവേദിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക്  തിരിതെളിഞ്ഞു. ഒരു വർഷം നീളുന്ന ആഘോഷങ്ങൾ  കവി  പ്രഭാവർമ്മ ഉദ്‌ഘാടനംചെയ്‌തു.  സ്വാഗതസംഘം ചെയർമാൻ ഡി കെ മുരളി എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്  സുജിത് എസ് കുറുപ്പ്, ചലച്ചിത്ര സംവിധായകൻ രാജസേനൻ,  ജെ ആർ പത്മകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം എസ് ഷാജി, വാർഡ് മെമ്പർ എം എസ് ബിനു രാജീവ് വെഞ്ഞാറമൂട്, ബി എസ് ബാലകൃഷ്ണൻ നായർ, എസ് ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. എസ് അനിൽകുമാർ സ്വാഗതവും  കെ എസ് ഗീത നന്ദിയും പറഞ്ഞു. രംഗപ്രഭാതിന്റെ മുതിർന്ന ട്രസ്റ്റ് അംഗവും  നാടക പ്രവർത്തകനുമായ  ആലന്തറ ജി കൃഷ്ണപിള്ളയെ ഗുരുപൂജ നൽകി ചടങ്ങിൽ ആദരിച്ചു. കേരള സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ കെ ശശികുമാർ, കേരള ലളിതകലാ അക്കാദമി പുരസ്കാരം നേടിയ അഹല്യ ജെ എസ്, രംഗസുവർണം ലോഗോ രൂപീകരിച്ച അനൂപ് ശാന്തകുമാർ എന്നിവരെയും 1970ൽ രംഗപ്രഭാതിന്റെ ആദ്യ നാടകമായ പുഷ്പകിരീടത്തിൽ അഭിനയിച്ചവരെയും ചടങ്ങിൽ ആദരിച്ചു. പ്രൊഫ. ജി ശങ്കരപ്പിള്ളയുടെ  പുഷ്പകിരീടം കെ എസ് ഗീതയുടെ സംവിധാനത്തിൽ രംഗപ്രഭാത് അവതരിപ്പിച്ചു. 
 തിങ്കളാഴ്ച വൈകിട്ട് 6.30ന് മലയാള നാടകവേദിയിലെ അസ്വാദന പ്രതിസന്ധികൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ പ്രശാന്ത് നാരായണൻ സംസാരിക്കും. തുടർന്ന് തമ്പ് തിയറ്റർ അക്കാദമി ഫോർ മീഡിയ ആൻഡ്‌ പെർഫോമൻസിന്റെ  ഒരുകൂട്ടം ഉറുമ്പുകൾ എന്ന നാടകം അരങ്ങേറും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top