തിരുവനന്തപുരം
കേരള ബാങ്കിലെ ഒഴിവുള്ള തസ്തികകൾ നികത്തണമെന്ന് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (കെബിഇഎഫ്) തിരുവനന്തപുരം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ശമ്പള പരിഷ്‌കരണം നടപ്പാക്കുക, സ്ഥലംമാറ്റ നയം കുറ്റമറ്റ രീതിയിൽ നടപ്പാക്കുക, സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉന്നത പരീക്ഷയിൽ വിജയം നേടിയ ജില്ലയിലെ ഫെഡറേഷൻ അംഗങ്ങളുടെ മക്കൾക്കുള്ള അവാർഡുകളും അദ്ദേഹം സമ്മാനിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് ആർ രാമു, ഫെഡറേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ടി ആർ രമേശ്, ജനറൽ സെക്രട്ടറി കെ ടി അനിൽകുമാർ, ജില്ലാ പ്രസിഡന്റ് കെ ശ്രീകുമാർ, ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഹരികുമാർ, ജോയിന്റ് സെക്രട്ടറി എസ് ബി എസ് പ്രശാന്ത്,
ഫെഡറേഷൻ ജില്ലാ സെക്രട്ടറി എസ് സജീവ് കുമാർ, പ്രതീഷ് വാമൻ എന്നിവർ സംസാരിച്ചു.
---ഭാരവാഹികൾ: എ എ റഹിം എംപി (പ്രസിഡന്റ്), ടി ശ്രീകുമാർ, ബി ബീന, ബി ഐ സജി, സി അജി (വൈസ് പ്രസിഡന്റുമാർ), പ്രതീഷ് വാമൻ (സെക്രട്ടറി), എസ് ഷാഹിനാദ്, എസ് ആശ, എ വിനയൻ, സിബി ജോസഫ് (ജോയിന്റ് സെക്രട്ടറിമാർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..