ചിറയിൻകീഴ്
മുതലപ്പൊഴിയിൽ വീണ്ടും മീൻപിടിത്തവള്ളം മറിഞ്ഞു. തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. ശനി വൈകിട്ട് 6.15 ഓടെയാണ് സംഭവം. മരിയനാട് സ്വദേശി ബിനുവിന്റെ ഉടമസ്ഥതയിലുള്ള ഐദൻ എന്ന വള്ളമാണ് മറിഞ്ഞത്. മീൻപിടിത്തം കഴിഞ്ഞ് മടങ്ങവെ അഴിമുഖ കവാടത്തിൽ തിരയിൽപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തമിഴ്നാട് സ്വദേശി ആന്റണി, മരിയനാട് സ്വദേശികളായ വിൻസന്റ്, പ്രേം എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നുപേരും നീന്തി കല്ലിലേക്ക് പിടിച്ച് കയറി രക്ഷപ്പെട്ടു. ആർക്കും പരിക്കില്ല. അപകടത്തിൽപ്പെട്ട വള്ളം മറൈൻ എൻഫോഴ്സമെന്റിന്റെ രണ്ട് വള്ളങ്ങളിലായി കെട്ടിവലിച്ച് ഹാർബറിൽ എത്തിച്ചു. വള്ളത്തിലുണ്ടായിരുന്ന വലയും മീനും നഷ്ടമായി. മുതലപ്പൊഴിയിൽ തിങ്കളാഴ്ച ഒരുമണിക്കൂറിനിടെഫിഷറീസിന്റേതടക്കം അഞ്ച് വള്ളങ്ങൾ മറിഞ്ഞ് രക്ഷാപ്രവർത്തകരുൾപ്പെടെ 18 പേർക്ക് പരിക്കേറ്റിരുന്നു. അതിൽ ഒരു തൊഴിലാളി ഇപ്പോഴും ചികത്സയിലാണ്. ഏപ്രിൽ മുതൽ കഴിഞ്ഞ ദിവസത്തേതുൾപ്പെടെ മുപ്പതിലേറെ അപകടങ്ങളാണ് പ്രദേശത്തുണ്ടായത്. നാലു മത്സ്യത്തൊഴിലാളികൾക്ക് ജീവനും നഷ്ടമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..