19 December Thursday

യുദ്ധവിരുദ്ധ കൂട്ടായ്മയുമായി 
ജീവനക്കാരും അധ്യാപകരും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

എഫ്എസ്ഇടിഒ സംഘടിപ്പിച്ച യുദ്ധവിരുദ്ധ കൂട്ടായ്മ എൻജിഒ യൂണിയൻ 
സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി എഫ്എസ്ഇടിഒ നേതൃത്വത്തിൽ യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. പബ്ലിക് ഓഫീസിൽ   എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഉദ്ഘാടനം ചെയ്തു. വികാസ്‌ ഭവനിൽ എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് സിവിൽ സ്റ്റേഷനിൽ കെജിഒഎ സംസ്ഥാന സെക്രട്ടറി ടി എൻ ശരത് ചന്ദ്രലാൽ, കേരള യൂണിവേഴ്‌സിറ്റിയിൽ കെയുഇയു ജനറൽ സെക്രട്ടറി സജിത്ഖാൻ, സന്തോഷ്, അജയ്, നെയ്യാറ്റിൻകരയിൽ എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി ഷിനു റോബർട്ട്, കാട്ടാക്കടയിൽ കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റി അംഗം സി പ്രസാദ് രാജേന്ദ്രൻ, നെടുമങ്ങാട് എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പനവൂർ നാസർ, വർക്കലയിൽ എൻജിഒ യൂണിയൻ വർക്കല ഏരിയ സെക്രട്ടറി അഭിലാഷ് എന്നിവർ കൂട്ടായ്മകൾ ഉദ്ഘാടനം ചെയ്തു. 
കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എ നജീബ്, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ്, കെജിഎൻഎ സംസ്ഥാന  വൈസ് പ്രസിഡന്റ് എസ് എസ് ഹമീദ്, കെജിഒഎ സംസ്ഥാന സെക്രട്ടറി സുരേഷ്, എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത്‌ ജില്ലാ സെക്രട്ടറി കെ എ ബിജുരാജ്, സൗത്ത് ജില്ലാ സെക്രട്ടറി എം സുരേഷ് ബാബു, എൻജിഒ യൂണിയൻ നോർത്ത് ജില്ലാ പ്രസിഡന്റ് കെ എം സക്കീർ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ജി ശ്രീകുമാർ, പ്രസിഡന്റ് സിജോവ് സത്യൻ  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top