23 December Monday
ലക്ഷം രൂപ നിക്ഷേപിച്ചാൽ ‘മൂന്നിരട്ടി ലാഭം’

15 ലക്ഷം 
തട്ടിയതായി പരാതി

സ്വന്തം ലേഖകൻUpdated: Friday Nov 8, 2024
തിരുവനന്തപുരം
ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ മൂന്നിരട്ടി ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് 15 ലക്ഷം തട്ടിയതായി പരാതി. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ ഷോപ്പിങ്‌ കമ്പനിക്കെതിരെ കുമാരപുരം കലാകൗമുദി റോഡിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയാണ് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയത്. 
സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ, സിഇഒ, ബിസിനസ് പ്രമോട്ടർമാർ എന്നിവർ ചേർന്നായിരുന്നു തുക തട്ടിയത്. സ്ഥാപന അക്കൗണ്ടിൽ ഒരു ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. 
പരാതിക്കാരന്റെ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി 21,41,000 രൂപ പ്രതികൾ വാങ്ങി. തുടർന്ന് ലാഭവിഹിതമെന്ന് പറഞ്ഞ്  6,41,000 രൂപ തിരികെ നൽകി. എന്നാൽ  തുടർന്നുള്ള ഇടപാടിൽ സംശയം തോന്നിയതോടെ ബാക്കി തുകയായ 1500,000 രൂപ പലവട്ടം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടര്‍ന്നാണ് പരാതി നല്‍കിയത്. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top