12 December Thursday

സെൽവനും കുടുംബത്തിനും വീട്

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2024

സെൽവനും കുടുംബത്തിനും വേൾഡ് മലയാളി അസോസിയേഷനും സിപിഐ എം മണ്ണന്തല ലോക്കൽ കമ്മിറ്റിയും ചേർന്ന്‌ നിർമിച്ചു നൽകിയ വീട്‌ വേൾഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ബാബു സ്റ്റീഫൻ തുറന്നു കൊടുക്കുന്നു. 
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ സമീപം

വഞ്ചിയൂർ 
കുന്നോളം സ്വപ്‌നങ്ങൾ ഉള്ളിലൊതുക്കി ഇടിഞ്ഞുവീഴാറായ വീട്ടിൽനിന്ന്‌ പാറോട്ടുകോണം സ്വദേശി സെൽവനും ഭാര്യ ഷെർളിയും മക്കളും അടച്ചുറപ്പുള്ള വീട്ടിലേക്ക്‌. വീടിന്റെ താക്കോൽദാനം വേൾഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ബാബു സ്റ്റീഫനും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രനും ചേർന്ന് സെൽവനും കുടുംബത്തിനും കൈമാറി. വേൾഡ് മലയാളി അസോസിയേഷനും സിപിഐ എം മണ്ണന്തല ലോക്കൽ കമ്മിറ്റിയും ചേർന്നാണ്‌ ഇവരുടെ വീട്‌ എന്ന സ്വപ്നം യാഥാർഥ്യക്കിയത്‌. വളരെ ശോചനീയമായ അവസ്ഥയിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. ഈ സാഹചര്യം മനസ്സിലാക്കി സിപിഐ എം മണ്ണന്തല ലോക്കൽ കമ്മിറ്റി കുടുംബത്തിന് വീടുവച്ച് നൽകാമെന്ന് ഉറപ്പ്‌ നൽകുകയായിരുന്നു. കെ രാജേന്ദ്ര ബാബു അധ്യക്ഷനായി. വഞ്ചിയൂർ ഏരിയ സെക്രട്ടറി കെ ശ്രീകുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീറാം, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി ലെനിൻ, എസ് പി ദീപക്, ഏരിയ കമ്മിറ്റി അംഗം എസ് എസ്  നിതിൻ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top