തിരുവനന്തപുരം
അഞ്ചാംപിറന്നാൾ ദിനത്തിൽ ഒരു സന്തോഷം അവനെ തേടി കടൽകടന്നെത്തി. ഇത്രയും കാലം മുറിച്ച പിറന്നാൾ കേക്കുകളെക്കാൾ മധുരമുള്ളതായിരുന്നു അത്. ശിശുക്ഷേമസമിതിയിലെ അഞ്ചുവയസ്സുകാരനെ പിറന്നാൾദിനത്തിൽ യുഎസിൽനിന്നുള്ള ദമ്പതികൾ ദത്തെടുത്തു. ശനിയാഴ്‌ച പിറന്നാളാഘോഷത്തിനുശേഷം അവൻ അച്ഛന്റെ കൈപിടിച്ച് ശിശുക്ഷേമ സമിതിയുടെ പടിയിറങ്ങി. ജനിച്ച് ദിവസങ്ങൾക്കകമാണ് ഈ അഞ്ചുവയസ്സുകാരൻ ശിശുക്ഷേമ സമിതിയുടെ കരുതലിലേക്ക് എത്തിയത്. അവകാശികൾ വരാതിരുന്നതോടെ സമിതി ദത്തെടുക്കൽ നടപടി ആരംഭിച്ചു. നടപടി പൂർത്തിയായതോടെ പിറന്നാൾ സർപ്രൈസായി യുഎസിൽനിന്നുള്ള ദമ്പതികൾ അവനെ കൊണ്ടുപോകാനെത്തി. യുഎസിൽ നഴ്‌സായ എലിസബത്ത്, ബാഡ്‌മിന്റൺ താരമായ ജോൻ എന്നിവരാണ് കുഞ്ഞിനെ ദത്തെടുത്തത്. തിങ്കളാഴ്‌ച രക്ഷിതാക്കൾക്കൊപ്പം അവൻ യുഎസിലേക്ക് പറക്കും. കഴിഞ്ഞ 20 മാസത്തിനിടെ സമിതിയിൽനിന്ന് ദത്തുനൽകുന്ന 117-ാമത്തെ കുട്ടിയാണ് ഈ അഞ്ചുവയസ്സുകാരൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..