തിരുവനന്തപുരം
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങിനായുള്ള കതിർക്കറ്റകൾ മേയർ ആര്യ രാജേന്ദ്രൻ ക്ഷേത്രത്തിന് കൈമാറി. 12ന് നടക്കുന്ന നിറപുത്തരി ചടങ്ങിനായി കോർപറേഷൻ പുത്തരിക്കണ്ടം മൈതാനത്ത് പ്രത്യേകം ഒരുക്കിയ സ്ഥലത്താണ് പതിവായി ക-ൃഷി ചെയ്യുന്നത്. ക്ഷേത്ര ഭരണസമിതി അംഗങ്ങളായ തുളസി ഭാസ്കരൻ, കരമന ജയൻ, എക്സിക്യൂട്ടീവ് ഓഫീസർ ബി മഹേഷ്, ക്ഷേത്രം മാനേജർ ബി ശ്രീകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ ജി ശ്രീഹരി, ഫിനാൻസ് ഓഫീസർ വെങ്കിട സുബ്രഹ്മണ്യൻ എന്നിവർ ചേർന്നാണ് കറ്റ ഏറ്റുവാങ്ങിയത്. ഡെപ്യൂട്ടി മേയർ പി കെ രാജു, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷാജിത നാസർ, കൗൺസിലർമാരായ അംശു വാമദേവൻ, സുജാത, നേമം കൃഷിഭവൻ കൃഷി ഓഫീസർ മലർ, രജനീഷ്, ഗിരിജ, കലാധരൻ, ഉമ, അജി എന്നിവർ പങ്കെടുത്തു.
12ന് രാവിലെ 5.45നും 6.30നും ഇടയിലാണ് നിറപുത്തരി ചടങ്ങ്. നിറപുത്തരിയോടനുബന്ധിച്ചുള്ള അവിലും കതിരും വിശ്വാസികൾക്ക് 50 രൂപയ്ക്ക് ലഭിക്കും. ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..