22 December Sunday

ഇ ബസ് ന​ഗരത്തിനുവേണം; പരാതി നല്‍കി കോര്‍പറേഷന്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024
തിരുവനന്തപുരം 
സ്മാർട്സിറ്റി ഫണ്ട് ഉപയോഗിച്ചുവാങ്ങിയ കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ തിരികെയാവശ്യപ്പെട്ട് കോർപറേഷൻ. കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായി ബസുകൾ സിറ്റിക്ക് പുറത്തും മറ്റു ജില്ലകളിലേക്കും സർവീസ് നടത്തുന്നത് ജിപിഎസ് ട്രാക്കറിലൂടെ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിക്ക്‌ നോട്ടീസ് നൽകിയിരുന്നു.
  നഗരത്തിനുപുറത്തേക്കുള്ള സർവീസ് കരാർ ലംഘനമാണ്. കരാർപ്രകാരം സർവീസ് ക്രമീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ നേരിട്ട് സർവീസ് നടത്താൻ ഇലക്ട്രിക് ബസുകൾ കോർപറേഷന് കൈമാറണമെന്നും ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസിക്ക് കത്ത് നൽകി. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രി എം ബി രാജേഷിനും കത്ത് നൽകി. കാർബൺ ന്യൂട്രൽ നയത്തിന്റെ ഭാ​ഗമായാണ് ഇ മൊബിലിറ്റി പദ്ധതി പ്രകാരം 115  ഇലക്ട്രിക് ബസുകൾ കെഎസ്ആർടിസി സ്വിഫ്റ്റിന് വാങ്ങി നൽകിയത്. വരുമാനം, സർവീസ് എന്നിവയിലെ സഹകരണം ഉൾപ്പെടുത്തി ഏഴുവർഷത്തേക്ക് കരാറും ഒപ്പിട്ടു. നഗരത്തിനുപുറത്തേക്ക് ബസ് സർവീസ് നടത്താൻ പാടില്ലെന്നതായിരുന്നു പ്രധാന കരാർ വ്യവസ്ഥ. എന്നാൽ, ഇതുലംഘിച്ചാണ് നഗരത്തിനു പുറത്തേക്കും കൊല്ലം ജില്ലയിലേക്കും ഇ ബസുകൾ സർവീസ് നടത്തുന്നത്. ബസ് കൊല്ലത്തേക്ക് സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് പരാതികൾ ലഭിക്കുന്നതായും കോർപറേഷൻ അറിയിച്ചു.
Highlights : കരാർവ്യവസ്ഥകൾക്ക് വിരുദ്ധമായി ബസുകൾ മറ്റുജില്ലകളിലേക്ക് സർവീസ് നടത്തുന്നത് ജിപിഎസ് ട്രാക്കറിലൂടെ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പരാതിനല്‍കിയത്

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top