22 December Sunday

ഗോൾവാർക്കർക്കുമുന്നിൽ നമസ്കരിച്ചത്‌ പ്രതിപക്ഷ നേതാവ്‌: വി ജോയി

സ്വന്തം ലേഖകൻUpdated: Wednesday Oct 9, 2024
തിരുവനന്തപുരം
ആർഎസ്‌എസ്‌ ആചാര്യൻ ഗോൾവാർക്കർക്കുമുന്നിൽ നമസ്കരിച്ച പ്രതിപക്ഷ നേതാവിനും കൂട്ടർക്കുമാണ്‌ സംഘപരിവാറുമായി ബന്ധമെന്ന്‌ വി ജോയി. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങൾ പടച്ചുവിട്ട കഥകളാണ്‌ പ്രതിപക്ഷം സഭയിൽ അവതരിപ്പിച്ചത്‌. സ്വർണക്കടത്തുനടത്തി ജനങ്ങളെ പറ്റിച്ചത്‌ ലീഗ്‌ നേതാവായ മുൻ എംഎൽഎയാണ്‌. എഡിജിപി ആർഎസ്‌എസ്‌ നേതാവിനെ കാണാൻ പോയത്‌ കോൺഗ്രസ്‌ നേതാവായ കൈമനം പ്രഭാകരനൊപ്പമാണ്‌. മുൻമന്ത്രിയുടെ ബന്ധുകൂടിയായ ഇദ്ദേഹത്തെക്കുറിച്ച്‌ മാധ്യമങ്ങൾ മിണ്ടുന്നില്ല. സംഘപരിവാറുകാർക്കെതിരായ കേസുകൾ പിൻവലിച്ചത്‌ ഉമ്മൻചാണ്ടി സർക്കാരാണ്‌. പ്രതിപക്ഷ നേതാവും മുൻ രാഷ്ട്രപതി പ്രണാബ്‌ മുഖർജിയുമെല്ലാം ആർഎസ്‌എസ്‌ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്‌.
പിണറായി വിജയനെ കഴിഞ്ഞ 25 കൊല്ലമായി പ്രതിപക്ഷം വേട്ടയാടുകയാണ്‌. മതനിരപേക്ഷതയിൽ അദ്ദേഹം സ്വീകരിച്ച നിലപാടാണ്‌ ഇതിന്‌ കാരണം. ഉമ്മൻചാണ്ടി ആത്മകഥയിൽ അദ്ദേഹത്തെക്കുറിച്ച്‌ എഴുതിയത്‌ കോൺഗ്രസുകാർ വായിക്കണം. തന്റെ കുടുംബവുമായി ബന്ധപ്പെട്ട ലഘുലേഖയുമായി പിണറായിയെ കാണാൻ പോയവർക്ക്‌ നിരാശരായി മടങ്ങേണ്ടിവന്നുവെന്നാണ്‌ ഉമ്മൻചാണ്ടി ആത്മകഥയിൽ പറയുന്നത്‌. കേരളത്തിലെ ജനങ്ങൾക്ക്‌ പിണറായിയെ അറിയാം. പ്രതിപക്ഷത്തിന്റെ വ്യക്തിഹത്യകൊണ്ട്‌ അദ്ദേഹത്തെ തകർക്കാനാകില്ലെന്നും വി ജോയി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top