തിരുവനന്തപുരം
കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസ് ഡിപ്പാർട്ട്‌മെന്റ് സ്റ്റുഡന്റ് യൂണിയൻ തെരഞ്ഞെടുപ്പിൽ 19ൽ 19 സീറ്റും നേടി എസ്‌എഫ്‌ഐ മുന്നേറ്റം. നോമിനേഷൻ പൂർത്തിയാക്കിയ സമയത്ത് 19ൽ ഒമ്പത് സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചിരുന്നു. ബാക്കി 10 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 1000ലധികം വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷത്തിൽ എസ്‌എഫ്‌ഐ വിജയിച്ചു.
കഴിഞ്ഞ കാലയളവിൽ കാര്യവട്ടം ക്യാമ്പസിൽ എസ്എഫ്ഐക്കെതിരായി വ്യാജപ്രചാരണങ്ങൾ നടത്തിവരികയായിരുന്നു കെഎസ്‌യു. കെഎസ്‌യുവിന്റെ നുണക്കോട്ടകളെ പൊളിച്ചുകൊണ്ട് ക്യാമ്പസിലെ വിദ്യാർഥികൾ എസ്എഫ്ഐക്ക് ഒപ്പം അണിനിരന്നു.
ഇ അഭിഷേക് (ചെയർപേഴ്സൺ), എസ് എം -ഗെയ്റ്റി ഗ്രേറ്റൽ (വൈസ് ചെയർപേഴ്‌സൺ), എസ് കാർത്തിക (ജനറൽ സെക്രട്ടറി-), റംഷി റഹ്മാൻ, എം അഞ്ജന ചന്ദ്രൻ (യുയുസി), ഹനീൻ അബ്ദുറഹ്മാൻ (മാഗസിൻ എഡിറ്റർ), വി എസ് അൻവർഷ (ആർട്സ് ക്ലബ് സെക്രട്ടറി), പി അനുകൃഷ്ണ, ഷബ്നം സുധീർ (ലേഡി റപ്രസെന്റേറ്റീവ്സ്-) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം എ എ അക്ഷയ്, ജില്ലാ സെക്രട്ടറി എസ് കെ ആദർശ് തുടങ്ങിയവർ ആഹ്ലാദപ്രകടനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..