22 December Sunday
ഫീൽഡറായി സഞ്ജു

നീലക്കടലായി ഗ്രീൻഫീൽഡ്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2019

 കാര്യവട്ടം 

കാര്യവട്ടം ഗ്രീൻഫീൽഡ്‌ നീലക്കടലായി. വിജയാശംസകളുമായി പലവഴികളായി ഒഴുകിയെത്തിയ ക്രിക്കറ്റ്‌ ആരാധകർ ഗ്രീൻഫീൽഡിൽ സംഗമിച്ചത്‌ പൂരാവേശത്തോടെ. 
ഞായറാഴ്‌ച രാവിലെ മുതൽ ടീം ഇന്ത്യക്ക്‌ ‘കട്ടസപ്പോർട്ടുമായി’ ക്രിക്കറ്റ്‌ പ്രേമികളുടെ പ്രവാഹം. 
ദേശീയപതാകയും മലയാളിതാരം സഞ്‌ജു സാംസന്റേയും നായകൻ വിരാട്‌ കോഹ്‌ലിയുടെയും ചിത്രങ്ങളും കയ്യിലേന്തിയാണ്‌ ആരാധകർ എത്തിയത്‌. വൈകിട്ട്‌ നാലിനാണ്‌ സ്‌റ്റേഡിയത്തിനകത്തേക്ക്‌ പ്രവേശനം എന്നറിയിച്ചെങ്കിലും മണിക്കൂറുകൾക്ക്‌ മുമ്പേ ഒരോ ഗേറ്റിന്‌ മുന്നിലും ക്യൂവായി. സഞ്‌ജുവിനായി ഒരോരുത്തരും ആർത്തുവിളിച്ചു. കോഹ്‌ലി ഉൾപ്പെടെയുള്ള ഇഷ്ടതാരങ്ങൾക്കും ആർപ്പുവിളികൾ മുഴങ്ങി.ജേഴ്‌സി, തൊപ്പി വിൽപ്പനയും പൊടിപിടിച്ചു.  മഹേന്ദ്രസിങ്‌ ധോണിയുടെ ഏഴാംനമ്പർ ജേഴ്‌സിക്കും ആവശ്യക്കാർ ഏറെയായിരുന്നു. സ്‌റ്റേഡിയത്തിനകത്തേക്ക്‌ കയറ്റിവിട്ടതോടെ ആവേശം തിരതള്ളലായി. കളി തുടങ്ങിയതോടെ ആവേശം കൊട്ടിക്കയറി. ഫീൽഡറായി സഞ്ജുവെത്തിയപ്പോൾ ആരാധകർ ആർത്തുവിളിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top