23 December Monday

പൂച്ചയെ രക്ഷിക്കാൻ നിർത്തി; 
കയറ്റത്തിൽ പിന്നോട്ടുരുണ്ട്‌ ലോറി മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

കോവളം –-കാരോട് ബൈപാസിൽ മറിഞ്ഞ ലോറി

കോവളം
കോവളം–- കാരോട് ബൈപാസിൽ കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ലോറി മറിഞ്ഞു. വെള്ളി പകൽ മുക്കോല ഭാഗത്തെ സർവീസ് റോഡിലാണ്‌ അപകടം. ലോറി  ഡ്രൈവർ പുനലൂർ സ്വദേശി അലക്‌സ്‌ രാജു (51) വിന് നിസ്സാര പരിക്കേറ്റു.
അരി ലോഡുമായി പോയ ലോറി കയറ്റം കയറുന്നതിനിടെ പൂച്ചയെ കണ്ടപ്പോൾ ബ്രേക്കിട്ടു. കയറ്റമായതിനാൽ ലോറി പിന്നിലേക്ക് ഉരുളുകയായിരുന്നു. പിന്നീട്‌ ബാരിക്കേഡിലിടിച്ച്  മറിഞ്ഞു. 50 മീറ്ററോളം പിന്നിലേക്ക് ഉരുണ്ടുനീങ്ങിയ ശേഷമാണ് മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാർ  ഡ്രൈവറെ രക്ഷപ്പെടുത്തി. വിഴിഞ്ഞം അഗ്‌നിരക്ഷാസേനയും എത്തി. പുനലൂരിൽനിന്ന്‌ ബാലരാമപുരത്തേക്ക് അരിയുമായി പോയതാണ് ലോറി. വൈകിട്ടോടെ ക്രയിൻ എത്തിച്ച് ലോറി മാറ്റി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top