17 September Tuesday
കരവാരം പഞ്ചായത്തിലെ ബിജെപിയുടെ അഴിമതി

വിജിലൻസ് അന്വേഷണം അട്ടിമറിക്കാൻ 
മിനിറ്റ്‌സിൽ തിരിമറി

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024
കിളിമാനൂർ
കരവാരം പഞ്ചായത്തിലെ ബിജെപി ഭരണസമിതി നടത്തിയ ഓണം ഫെസ്റ്റിവൽ അഴിമതിയിലെ വിജിലൻസ് അന്വേഷണം അട്ടിമറിക്കാൻ മിനിറ്റ്‌സിൽ തിരിമറി നടത്തിയതായി എൽഡിഎഫ് പഞ്ചായത്ത്‌ കമ്മിറ്റി ആരോപിച്ചു. പ്രസിഡന്റിനെ ചോദ്യംചെയ്യാനിരിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത് യോഗം അറിയാതെ മിനിറ്റ്‌സിൽ തിരിമറി നടത്തുകയായിരുന്നു. കഴിഞ്ഞ ഓണത്തിന്‌ നടത്തിയ ഫെസ്റ്റിവലിനായി ലക്ഷക്കണക്കിന് രൂപയാണ്‌ പിരിച്ചത്. എന്നാൽ, കണക്കുകൾ ഇതുവരെ പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിച്ചില്ല. 
പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് കണക്ക്‌ അവതരിപ്പിച്ചു പാസാക്കിയെന്ന്‌ വ്യാജ രേഖ നിർമിക്കുകയായിരുന്നു. വിഷയത്തിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ് ജനപ്രതിനിധികൾ വെള്ളിയാഴ്‌ചത്തെ പഞ്ചായത്ത്‌ കമ്മിറ്റി യോഗം ബഹിഷ്‌കരിച്ചു. എസ്ഡിപിഐ, യുഡിഎഫ് അംഗങ്ങൾ പ്രസിഡന്റിനെ പിന്തുണച്ചു. വിഷയത്തിൽ ശക്തമായ സമരത്തിന്‌ രൂപംനൽകുമെന്ന്‌ എൽഡിഎഫ് നേതാക്കൾ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top