തിരുവനന്തപുരം
മൂന്നു തലമുറകളുടെ ഇഷ്ടപാട്ടുകാരികൾ–- പത്മിനി വാരിയരും സി എസ് രാധാദേവിയും. ഇരുവരും ഒന്നിച്ചെത്തിയപ്പോൾ ആരാധകർക്കും സന്തോഷം. ഭാരത്‌ഭവനിലാണ് ഇരുവർക്കുമായി ആദരം സംഘടിപ്പിച്ചത്. വേക്കപ് കൾച്ചറൽ ഫോറവുമായി ചേർന്നായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ‘നിർമാല്യം’ സിനിമയിലൂടെയാണ് പത്മിനി പാട്ടരങ്ങിൽ എത്തിയത്. 1977ൽ പുറത്തിറങ്ങിയ "പൂജയ്‌ക്കെടുക്കാത്ത പൂക്കൾ' സിനിമയിലും പാടി. "രജനീ കദംബം പൂക്കും’, "നവയുഗ ദിനകരൻ ഉണരട്ടെ’ എന്നീ പാട്ടുകൾ അമ്പിളിക്കൊപ്പമായിരുന്നു പാടിയത്.
രാധാദേവിയെക്കുറിച്ച് ഓർക്കുന്നവർക്ക് ഈശപുത്രനേ വാ, കൂട്ടിലൊരു തത്തമ്മ കാത്തിരിക്കുന്നേ (മറിയക്കുട്ടി), ഭൂവിങ്കലെന്നുമനുരാഗം (അവകാശി), താന്തോയത്തേനുണ്ട് (പാടാത്ത പൈങ്കിളി), പൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണം (ഭക്തകുചേല), ഓടുന്നുണ്ടോടുന്നുണ്ടേ (രണ്ടിടങ്ങഴി) എന്നീ ഗാനങ്ങൾ മനസ്സിലെത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..