സ്വന്തം ലേഖകൻ
വർക്കല
സ്കൂൾ ഹെൽത്ത് പ്രോഗ്രാമുകളിലൂടെ ഒന്നാം ക്ലാസ് മുതൽ 12–--ാം ക്ലാസ് വരെയുളള കുട്ടികൾക്ക് സ്ഥിരമായ പരിശോധനയും ആ രോഗ്യ കാർഡ് പരിപാലനവും ഉറപ്പാക്കാൻ പദ്ധതി കൊണ്ടുവരുമെന്ന് മന്ത്രി വി ശിവൻകുട്ടി.
ശതാബ്ദി നിറവിലുള്ള പനയറ ഗവ. എൽപിഎസിന്റെ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ വിളക്കുമാടമായി വാഴ്ത്തപ്പെടുന്ന സംസ്ഥാനമാണ് കേരളമെന്നും സർക്കാർ എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾ സംയോജിപ്പിച്ച് എല്ലാ മേഖലകളിലും ഗുണമേന്മ ഉറപ്പുവരുത്തി മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളിൽ കൂടുതൽ സജ്ജീകരണത്തിനായി വി ജോയി എംഎൽഎയുടെ നിരന്തര ആവശ്യപ്രകാരം ഒരു കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വി ജോയി എംഎൽഎ അധ്യക്ഷനായി. ഒരുകോടി രൂപ വിനിയോഗിച്ചാണ് ആധുനിക രീതിയിൽ കെട്ടിടം നിർമിച്ചിരിക്കുന്നത്. രണ്ട് നിലയുള്ള കെട്ടിടത്തിൽ ഒന്നാമത്തെ നിലയിൽ മൂന്ന് ക്ലാസ് മുറികളും രണ്ടാമത്തെ നിലയിൽ ഒരു ക്ലാസ് മുറിയും ഉൾപ്പെടെ ആകെ നാല് ക്ലാസ് മുറികളാണുള്ളത്. കൂടാതെ താഴത്തെ നിലയിൽ സ്റ്റാഫ് റൂമും ടോയ്‌ലെറ്റും സ്റ്റെയർ കേസ് ഏരിയയും വരാന്തയുമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്‌മിത സുന്ദരേശൻ, ഗീത നസീർ, ആർ ലിനീസ്, ഗീതാനളൻ, ടി കുമാർ, പനയറ രാജു, ചാവർകോട് ഹരിലാൽ, ആർ അഭിരാജ്, ജയചന്ദ്രൻ പനയറ, എ വി ബാഹുലേയൻ, ബി ബിറിൽ കുമാർ, ബി പ്രവീൺ, മനോജ്, ഷാനി കുമാർ, കെ എസ് ദിനിൽ, എസ് അശോക് കുമാർ ജി എസ് സിന്ധു, ജി എസ് സുനിൽ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..