18 December Wednesday

കേരള ബാങ്കിനുമുന്നിൽ ധർണ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി കേരള ബാങ്ക്‌ 
ആസ്ഥാനത്ത്‌ സംഘടിപ്പിച്ച ധർണ സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ്‌ ടി ആർ രമേഷ് 
ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
വിവിധ ആവശ്യങ്ങൾ ഉയർത്തി കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ  ജില്ലാ കമ്മിറ്റി ബാങ്ക് ആസ്ഥാനത്തിനുമുമ്പിൽ  ധർണ സംഘടിപ്പിച്ചു. കെബിഇഎഫ്‌ സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ്‌ ടി ആർ രമേഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ്‌ ബി ഐ സജി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പ്രതീഷ് വാമൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് സജീവ് കുമാർ, ആർ രാജസേനൻ, ബെഫി നേതാവ് കെ പി  ബാബുരാജ്, ജില്ലാ വൈസ് പ്രസിഡന്റ് ടി ശ്രീകുമാർ, വനിതാ കൺവീനർ എസ് ആശ, കെബിഇഎഫ്‌ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് ഷാഹിനാദ്, ട്രഷറർ കെ ശിവകുമാർ എന്നിവരും സംസാരിച്ചു. കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക, തസ്തിക നിർണയിച്ച് മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുക, സർവീസ് റൂൾ തയ്യാറാക്കുക, പെൻഷൻ പദ്ധതി കേരള ബാങ്ക് ഏറ്റെടുത്ത് പരിഷ്കരിക്കുക, സഹകരണമേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക തുടങ്ങിയ   ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top