22 December Sunday
മനസ്സോടെ ഇത്തിരി മണ്ണ് ' പദ്ധതി

20 സെന്റ് കൈമാറി രാജേന്ദ്രപ്രസാദ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

ജെ രാജേന്ദ്രപ്രസാദ് സ്ഥലത്തിന്റെ പ്രമാണം മന്ത്രി എം ബി രാജേഷിന് കൈമാറുന്നു. സി കെ ഹരീന്ദ്രൻ എംഎൽഎ സമീപം

തിരുവനന്തപുരം
മേപ്പാംകോട് വലിയകാല ആർബി വില്ലയിൽ ജെ രാജേന്ദ്രപ്രസാദ് 20 സെന്റ്‌ സ്ഥലം സർക്കാരിന്റെ "മനസ്സോടെ ഇത്തിരി മണ്ണ്' പദ്ധതിയിലേക്ക്‌ നൽകി. പെരുങ്കടവിള പഞ്ചായത്തിലെ തൃപ്പലവൂർ വാർഡിലെ 20 സെന്റ്‌ സ്ഥലത്തിന്റെ പ്രമാണം മന്ത്രി എം ബി രാജേഷിന് കൈമാറി. 
പദ്ധതി പ്രകാരം നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിയിൽ നിർധന കുടുംബങ്ങൾക്ക്‌ വീട് നിർമിക്കാനാണ്‌ സ്ഥലം ഉപയോഗിക്കുക. ചടങ്ങിൽ സി കെ ഹരീന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, പഞ്ചായത്ത് പ്രസിഡന്റ് എസ്  സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് എസ്  ബിന്ദു, വികസന സ്ഥിരംസമിതി അധ്യക്ഷ കാനക്കോട് ബാലരാജ്, തൃപ്പലവൂർ പ്രസാദ്, മിനി പ്രസാദ്, എം ജഗദമ്മ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top