വർക്കല
ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമിയും സുബ്ബുലക്ഷ്മി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന എം എസ് സുബ്ബുലക്ഷ്മി സംഗീതോത്സവത്തിന് തുടക്കമായി. വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. കർണാടക സംഗീതജ്ഞ ഡോ. എൻ ജെ നന്ദിനി ദീപം തെളിച്ചു. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി ചന്ദ്രമോഹൻ അധ്യക്ഷനായി. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ മുഖ്യപ്രഭാഷണം നടത്തി. അക്കാദമി സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ, അനർട്ട് മുൻ ഡയറക്ടർ ഡോ. എം ജയരാജു, ബി ജോഷിബാസു എന്നിവർ സംസാരിച്ചു. തുടർന്ന് ഡോ. എൻ ജെ നന്ദിനിയുടെയും ചേർത്തല ജി ശ്രീറാമിന്റെയും കച്ചേരിയും അരങ്ങേറി. സാക്സോഫോൺ സംഗീതക്കച്ചേരി, ടെലിപ്പതി ചിത്രരചന, ഭാവഗീത് സംഗീത നിശ, സംഗീത നിശ്ചയം എന്നിവ വിവിധ ദിവസങ്ങളിൽ ഉണ്ടാകും. പ്രവേശനം സൗജന്യമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..