27 December Friday

സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ ആക്രമണം; മൂന്നംഗ സംഘം പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 11, 2020

കഴക്കൂട്ടം

കഠിനംകുളം പുത്തൻതോപ്പ് സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ ആക്രമണം നടത്തി ഡ്യൂട്ടി ഡോക്ടറെ മർദിക്കുകയും നേഴ്സിനെ അസഭ്യം പറയുകയും ചെയ്ത കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാറ്റുമുക്ക് ചിറയ്ക്കൽ ചരുവിളാകത്ത് വീട്ടിൽ കമ്രാൻ എന്ന് വിളിക്കുന്ന സമീർ (23), ചിറയ്ക്കൽ കനാൽ പുറംപോക്കിൽ സജിം (24), കെച്ചു ഷാജി എന്ന് വിളിക്കുന്ന ഷാജി (28) എന്നിവരാണ് അറസ്റ്റിലായത്. സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ ശനിയാഴ്ചയായിരുന്നു അക്രമസംഭവങ്ങൾ അരങ്ങേറിയത്.  കാലിന് മുറിവേറ്റ ഒരാളുമായി പുത്തൻതോപ്പ് സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ എത്തിയ പ്രതികൾ ഉടൻ തന്നെ മുറിവ് തുന്നിക്കെട്ടണമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സിനോട് ആവശ്യപെട്ടു. ഒ പി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണിക്കണമെന്ന് പറഞ്ഞതിന്റെ വൈരാഗ്യത്തിൽ പ്രതികൾ നേഴ്സിനെ അസഭ്യം പറയുകയും തുടർന്ന് ഡോക്ടറെ മർദിക്കുകയും ജനൽ ചില്ലുകളും കൂളർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നശിപ്പിക്കുകയുമായിരുന്നു.  ചികിത്സയിൽ കഴിയുന്ന ചിറയ്ക്കൽ സ്വദേശി രാജേന്ദ്രനെയും ഭാര്യയെയും വീട്ടിൽ എത്തി ആക്രമിക്കുകയും പടിഞ്ഞാറ്റുമുക്കിൽ എത്തിയ സംഘം റോഡിൽ കണ്ട വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തശേഷം ഒളിവിൽ പോയി. കഠിനംകുളം ഇൻസ്പെക്ടർ പി വി വിനേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ പി അഭിലാഷ്, ഇ പി സവാദ്ഖാൻ , കൃഷ്ണപ്രസാദ്, എഎസ്ഐ മാരായ രാജു, ബിനു, നിസാം, സി പി ഒ മാരായ രാജേഷ്, സജി, വരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്‌. പ്രതികൾ  കഞ്ചാവ് ലഹരിയിലായിരുന്നു അക്രമം കാട്ടിയെന്നും  ഇവർക്ക്‌ നിരവധി സ്റ്റേഷനുകളിൽ വിവിധ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top