തിരുവനന്തപുരം
ശ്രീചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യ കലാകേന്ദ്രത്തിന്റെ 32–--ാമത് വാർഷികം, അനന്തപുരി നൃത്ത സംഗീതോത്സവം, 112–--ാമത് ശ്രീചിത്തിര തിരുനാൾ ജയന്തി ആഘോഷവും നടത്തി. സമാപന സമ്മേളനം ലോകായുക്ത ജസ്റ്റിസ് എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തകൻ ഷിജോ കെ തോമസിനെ പുരസ്കാരം 2024 നൽകി ആദരിച്ചു.
കലാകേന്ദ്രം ചെയർപേഴ്സൺ ശോഭന ജോർജ് അധ്യക്ഷയായി. കേന്ദ്ര സംഗീത നടക അക്കാദമിയുടെ അമൃത് പുരസ്‌കാരം നേടിയ കലാകേന്ദ്രത്തിന്റെ പ്രധാനാധ്യാപിക പ്രൊഫ. കലാക്ഷേത്ര വിലാസിനി, റഹിം പനവൂർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ലിറ്റിൽ കിങ്, ലിറ്റിൽ ക്വീൻ, പുഞ്ചിരി, മലയാളി മങ്ക, കൈകൊട്ടിക്കളി മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഗൗരി ലക്ഷ്മി ബായ്, ലോകായുകത, സീനിയർ ഗവ. പ്ലീഡർ അഡ്വ. എസ് ചന്ദ്രശേഖരൻ നായർ, കലാകേന്ദ്രം ചെയർമാൻ ഡോ. ജി രാജ്‌മോഹൻ, പ്രസിഡന്റ് ധർമ്മാലയം കൃഷ്ണൻ നായർ, വൈസ് പ്രസിഡന്റ് കെ ബാലചന്ദ്രൻ, കലാകേന്ദ്രം രക്ഷാധികാരി കെ പി ശങ്കർദാസ്, കേരള ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് അഡ്വ. ഷിബു പ്രഭാകർ, പിടിഎ സെക്രട്ടറി എസ് രാജ്‌കുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..