14 December Saturday

ജനങ്ങളുടെ ആശങ്കകൾ 
പരിഹാരിക്കുംരം: ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2024
 നെയ്യാറ്റിൻകര
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാനും താഴെത്തട്ടിൽ നീതി ലഭ്യമാക്കാനുമുള്ള സർക്കാരിന്റെ അചഞ്ചലമായ സമർപ്പണത്തിന് അടിവരയിടുന്നതാണ് താലൂക്ക് അദാലത്തെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ‘കരുതലും കൈത്താങ്ങും’ നെയ്യാറ്റിൻകര താലൂക്കുതല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
ജനങ്ങളുടെ ആശങ്കകൾക്ക് വേഗത്തിലും ഫലപ്രദമായും പരിഹാരം ഉറപ്പാക്കി, ഭരണം ജനങ്ങളിലേയ്ക്ക് കൂടുതൽ അടുപ്പിക്കുന്നതിനാണ് താലൂക്കുതല അദാലത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്‌. ഭരണം ഓഫീസ് മതിലുകൾക്കപ്പുറത്തേക്ക് വ്യാപിക്കുകയും അത് സേവിക്കുന്ന ജനങ്ങളുമായി നേരിട്ട് ഇടപഴകുകയും ചെയ്യണമെന്ന വിശ്വാസത്തിന്റെ തെളിവാണ്  അദാലത്ത്. അപേക്ഷകളിൽ കൃത്യസമയത്തിനകം നടപടി ഉണ്ടാകണമെന്നും അതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്റെ ജനകീയ ഇടപെടലുകളുടെ സാക്ഷ്യമാണ് കരുതലും കൈത്താങ്ങും അദാലത്തെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.
കെ ആൻസലൻ എംഎൽഎ അധ്യക്ഷനായി. സി കെ ഹരീന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി കെ രാജ്‌മോഹനൻ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ ബെൻ ഡാർവിൻ, കലക്ടർ അനുകുമാരി, എഡിഎം ടി കെ വിനീത്എന്നിവരും പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top