തിരുവനന്തപുരം
അതിയന്നൂർ വില്ലേജ് പരിധിയിലെ സഹോദരങ്ങളായ ആര്യക്കും അരുണിനും നെയ്യാറ്റിൻകര താലൂക്കുതല അദാലത്തിലൂടെ ലഭിച്ചത്, ഏറെ നാളായി കൈവശം വന്നുചേരാതിരുന്ന കൈവശാവകാശ സർട്ടിഫിക്കറ്റ്. അമ്മ രേണുകാദേവിയുടെ പേരിലുണ്ടായിരുന്ന 10 സെന്റും വീടും മക്കളായ ആര്യയുടെയും അരുണിന്റെയും പേരിൽ എഴുതി നൽകിയിരുന്നു. കോവിഡുകാലത്താണ് രേണുക മരിച്ചത്. കൈവശാവകാശ സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസിൽ എത്തിയപ്പോഴാണ് സാങ്കേതിക പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. കോവിഡ് രൂക്ഷമായതിനെ തുടർ നടപടികളെടുക്കാനായില്ല.
കോവിഡിനുശേഷം ആര്യ ശ്രമങ്ങൾ നടത്തിയെങ്കിലും സാങ്കേതികതയിൽ വീണ്ടും വൈകി. ആര്യയുടെ വിവാഹം കൂടി കഴിഞ്ഞതോടെ വീണ്ടും താമസം നേരിട്ടു. തുടർന്നാണ് അദാലത്തിൽ ആര്യ പരാതി നൽകിയത്. മന്ത്രി വി ശിവൻകുട്ടി ബന്ധപ്പെട്ടവരുമായി സംസാരിച്ച് പരിഹാരം നിർദേശിക്കുകയും സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയുമായിരുന്നു. മന്ത്രിയുടെ നിർദേശപ്രകാരം കെ ആൻസലൻ എംഎൽഎയാണ് അദാലത്ത് വേദിയിൽ ആര്യക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് കൈമാറിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..