23 December Monday

വിമാനത്താവളത്തിൽ 11 ലക്ഷത്തിന്റെ വിദേശ കറൻസി പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 12, 2020

തിരുവനന്തപുരം

വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 11 ലക്ഷത്തിന്റെ വിദേശ കറൻസി പിടിച്ചു. ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ വെഞ്ഞാറമൂട് പുല്ലമ്പാറ പെരുമന സ്വദേശി മുഹമ്മദ് കാസിം ഹർഷാദിൽ നിന്നാണ് വിദേശകറൻസി പിടികൂടിയത്. ഹാൻഡ്‌ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
 
ഹാൻഡ് ബാഗിൽനിന്നാണ് 11 ലക്ഷത്തിന്റെ യുഎസ് ഡോളർ, യൂറോ എന്നിവ കണ്ടെത്തിയത്. കസ്റ്റംസിന്റെ തിരുവനന്തപുരം പ്രിവന്റീവ് യൂണിറ്റിലെ ഡിവിഷൻ സൂപ്രണ്ട് ബാൽരാജ് മേനോന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ബിസിനസ് സംബന്ധമായ ആവശ്യത്തിനാണ് പണം കൊണ്ടുപോകുന്നതെന്നാണ് ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്‌. ഇയാളെ വിശദമായി ചോദ്യം ചെയ്‌തുവരികയാണെന്ന് കസ്റ്റംസ് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top