22 December Sunday

താൽക്കാലിക ജീവനക്കാരെ 
സ്ഥിരപ്പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

കേരള ഫോറസ്റ്റ് വാച്ചേഴ്സ് ആൻഡ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ജി സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം 

വനംവകുപ്പിൽ 10 വർഷമായി ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് കേരള ഫോറസ്റ്റ് വാച്ചേഴ്സ് ആൻഡ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ജി സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ കള്ളിക്കാട് സുനിൽ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് ജ്യോതി റിപ്പോർട്ട് അവതരിപ്പിച്ചു. എകെഎസ് സംസ്ഥാന കമ്മിറ്റി അം​ഗങ്ങളായ എംഎൽ കിഷോർ, വി രമേശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കള്ളിക്കാട് സുനിൽ (പ്രസിഡന്റ്), വി രമേശൻ (വർക്കിങ് പ്രസിഡന്റ്), എം എൽ കിഷോർ (സെക്രട്ടറി), ശരൺ (ട്രഷറർ), ഉദയകുമാർ, സുലോചന (വൈസ് പ്രസിഡന്റുമാർ), എ മധു, ആദർശ് (ജോയിന്റ് സെക്രട്ടറിമാർ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top