05 November Tuesday
കെയ്‌ലി തീരം വിട്ടു

വമ്പൻ ചരക്ക്‌ കപ്പലിനെ സ്വീകരിക്കാൻ വിഴിഞ്ഞം

സ്വന്തം ലേഖകന്‍Updated: Thursday Sep 12, 2024
തിരുവനന്തപുരം
ട്രയൽ റൺ തുടങ്ങി രണ്ടുമാസത്തിനിടെ നേട്ടം കൊയ്‌ത്‌ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം. ജൂലൈ 11നാണ്‌ വിഴിഞ്ഞത്ത്‌ ട്രയൽ റൺ ആരംഭിച്ചത്‌. ആദ്യ ചരക്ക്‌ കപ്പലായി മെസ്‌ക്കിന്റെ സാൻഫെർണാണ്ടോ എത്തി. ഇതിനു പിന്നാലെ എംഎസ്‌സിയുടെ നാല്‌ കപ്പൽ വന്നു. വെള്ളിയാഴ്‌ച എംഎസ്‌സിയുടെ പടുകൂറ്റൻ മദർഷിപ്പും തുറമുഖത്ത്‌ അടുക്കും. മറ്റൊരു കപ്പൽ വിഴിഞ്ഞത്തേക്ക്‌ പുറപ്പെട്ടു. ബുധൻ രാവിലെ എംഎസ്‌സിയുടെ കെയ്‌ലി തീരം വിടുകയും സ്വാപേ 7 എത്തുകയും ചെയ്‌തു. എണ്ണൂറ്‌ മീറ്റർ ബെർത്ത്‌ സജ്ജമാകുന്നതോടെ ഒക്‌ടോബർ അവസാനത്തോടെ ഒരേസമയം ഒന്നിലധികം കപ്പലുകൾക്ക്‌ തീരത്ത്‌ അടുക്കാനാകും. തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ നിർമാണം ആരംഭിക്കാനുള്ള നപടി പുരോഗമിക്കുകയാണ്‌. കുറഞ്ഞ സമയത്തിനകത്ത്‌ തുറമുഖത്തിന്റെ സവിശേഷതകൾ രാജ്യാന്തരതലത്തിൽ പ്രചരിപ്പിക്കാൻ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ്‌ വിഴിഞ്ഞം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top