28 December Saturday

നെയ്യാറിൽ മീനുകൾ ചത്തുപൊങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024
കാട്ടാക്കട 
നെയ്യാർ ജലാശയത്തിന്റെ വിവിധ പ്രദേശങ്ങളിൽ മീനുകൾ ചത്തുപൊങ്ങുന്നു. പന്ത, മായം, പന്തപ്ലാംമൂട് തുടങ്ങിയ പ്രദേശങ്ങളിലാണ് മൂന്നുദിവസമായി കരിമീൻ, തിലോപ്പിയ, വരാൽ ഇനങ്ങളിൽപ്പെട്ട മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. 
മൂന്ന് ദിവസമായി പന്തപ്ലാംമുട്, മായം പ്രദേശങ്ങളിലും ബുധനാഴ്ച പന്തയിലുമാണ് ഇത്തരത്തിൽ കണ്ടത്. ഡാം റിസർവോയർ ഭാഗത്ത് കഴിഞ്ഞ ദിവസം ഒരു മുള്ളൻ പന്നിയെയും ചത്തനിലയിൽ കണ്ടിരുന്നു.കാട്ടാക്കട, നെയ്യാറ്റിൻകര ഭാഗത്തേക്കും കാളിപാറ കുടിവെള്ള പദ്ധതിയിലും വെള്ളം പമ്പ് ചെയ്യുന്നത് നെയ്യാർ ജലാശയത്തിൽ നിന്നായതിനാൽ ജനം ആശങ്കയിലാണ്. ഫിഷറീസ് വകുപ്പ് അധികൃതർ എത്തി പരിശോധനയ്ക്കായി ജലം ശേഖരിച്ച് അയച്ചിട്ടുണ്ട്. ഫലം വന്നാൽ മാത്രമേ കാരണം വ്യക്തമാവൂ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top