21 November Thursday
സമരാഭാസവുമായി പ്രതിപക്ഷം

ജനക്ഷേമ അജൻഡകള്‍ പാസാക്കി കോർപറേഷൻ‌

സ്വന്തം ലേഖികUpdated: Thursday Sep 12, 2024

കോർപറേഷൻ കൗൺസിലിനിടെ മേയറുടെ ഡയസ് മറച്ചു പ്രതിഷേധിക്കുന്ന ബിജെപി– കോൺഗ്രസ് അംഗങ്ങൾ

 
തിരുവനന്തപുരം
പ്രതിപക്ഷ ബഹളത്തിനിടെ അതിവേ​ഗം ജനക്ഷേമ അജൻഡകൾ അവതരിപ്പിച്ച് പാസാക്കി കോർപറേഷൻ‌ കൗൺസിൽ യോ​ഗം. അനുശോചന പ്രമേയത്തിലൂടെ പതിവ് കൗൺസിൽ യോ​ഗം ആരംഭിച്ചെങ്കിലും ബിജെപിയിലെ വനിതാ കൗൺസിലർമാർ മേയറുടെ ഡയസിന്‌ മുന്നിൽ കയറിനിന്ന് പ്രതിഷേധിക്കുകയായിരുന്നു. 
കുടിവെള്ള പ്രശ്നത്തിൽ കോർപറേഷൻ ഇടപ്പെട്ടില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കാര്യപരിപാടിയിൽ മാറ്റമുണ്ടെങ്കിൽ അറിയിക്കാമെന്നുള്ള ഉപക്ഷേപത്തിന്റെ അവതരണമായി സിപിഐ എം കൗൺസിലർ എസ് സലിം കുടിവെള്ള പ്രശ്നം ഉന്നയിച്ചു. വിഷയം അവതരിപ്പിച്ച് തുടങ്ങിയപ്പോഴാണ് മേയറുടെ ഡയസിനെ മറഞ്ഞ് ബിജെപി -വനിതാ കൗൺസിലർമാർ പ്രതിഷേധിച്ചത്. മേയറുടെ മുന്നിൽനിന്ന് മാറിനിൽക്കണമെന്ന് കൗൺസിലർമാരും മേയറും ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. കൗൺസിൽ യോ​ഗത്തിന്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായിട്ടായിരുന്നു പ്രതിഷേധം. 5 ദിവസം ജനങ്ങളെ വലച്ച കുടിവെള്ള പ്രശ്നത്തിൽ ചർച്ചയ്ക്ക് പ്രതിപക്ഷം തയ്യാറാവാത്തതോടെ മറ്റ് അജൻഡകൾ 5 മിനിറ്റിൽ പാസാക്കി യോ​ഗം മേയർ പിരിച്ചുവിടുകയായിരുന്നു. തുടർന്ന്, കോർപറേഷനുള്ളിൽ‌ ബിജെപി പ്രതിഷേധം നടത്തി. കൗൺസിലിൽ കുടിവെള്ള വിഷയം ചർച്ച ചെയ്യണമെന്നായിരുന്നു എൽഡിഎഫ് നിലപാടെന്ന് കൗൺ‌സിലർ എസ് സലിം പറഞ്ഞു. എന്നാൽ, ബിജെപി മനപൂർവം ചർച്ച ഒഴിവാക്കാനായി മേയറെ തടസ്സപ്പെടുത്തി പ്രതിഷേധിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top