22 December Sunday

ട്രിവാന്‍ഡ്രം മാരത്തണ്‍: ​
ഗതാ​ഗത നിയന്ത്രണം ഏര്‍പ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024
തിരുവനന്തപുരം
ട്രിവാൻഡ്രം മാരത്തണുമായി ബന്ധപ്പെട്ട്‌ ഞായർ പുലർച്ചെ മൂന്ന് മുതൽ രാവിലെ 10 വരെ കഴക്കൂട്ടം–- -കോവളം ബെെപാസ് റോഡിലും കുഴിവിള -–-ആക്കുളം -ഉള്ളൂർ റോഡിലും ഉള്ളൂർ–- -ശ്രീകാര്യം –--ചാവടിമുക്ക് -–-പാങ്ങപ്പാറ- –-കാര്യവട്ടം–- -കഴക്കൂട്ടം റോഡിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കഴക്കൂട്ടം–- -കോവളം ബെെപാസ് റോഡിൽ ഇൻഫോസിസ് ജങ്ഷൻ മുതൽ കുഴിവിള ജങ്ഷൻ വരെ ഇടതുവശത്തെ പ്രധാനറോഡിലാണ്‌ മാരത്തൺ. അതിനാൽ ഇതുവഴി ഗതാഗതം അനുവദിക്കില്ല. ഇൻഫോസിസ് ജങ്ഷൻ മുതൽ കുഴിവിള ജങ്ഷൻ വരെയുള്ള വലതുവശത്തെ റോഡിന്റെ മധ്യഭാഗത്ത് ബാരിക്കേഡുകൾ സ്ഥാപിച്ച് ഇരുവശത്തേക്കും ഗതാഗതം അനുവദിക്കും. കഴക്കൂട്ടം ഭാഗത്തുനിന്ന് ചാക്ക ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇൻഫോസിസ് ജങ്ഷനിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് സമാന്തരമായ കുഴിവിള–-- കഴക്കൂട്ടം റോഡിൽക്കൂടി പോകണം.
കഴക്കൂട്ടം ബെെപാസ് ജങ്ഷൻമുതൽ ഇൻഫോസിസ്‌വരെയുള്ള ബെെപാസ് റോഡിന്റെ ഇടതുവശത്തെ  സർവീസ് റോഡിൽ ഗതാഗതത്തിന് നിയന്ത്രണമുണ്ട്‌. പ്രധാന റോഡിൽക്കൂടി വാഹനങ്ങൾ പോകണം. പ്രധാന  റോഡിൽ  യാതൊരുവിധ വാഹന പാർക്കിങ്ങും പാടില്ല. ഫോൺ : 9497930055, 04712558731.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top