തിരുവനന്തപുരം
വികസനപ്രവർത്തനങ്ങളിലൂടെ ആഗോളതലത്തിൽ അംഗീകാരം നേടിയ കോർപറേഷനെ കുറിച്ചുള്ള വാർത്ത മധ്യപ്രദേശിലെ ദിനപത്രത്തിൽ. മധ്യപ്രദേശിൽ പ്രസിദ്ധീകരിക്കുന്ന ദൈനിക് ഭാസ്കർ പത്രത്തിലാണ് തിരുവനന്തപുരം കോർപറേഷനെയും മേയർ ആര്യ രാജേന്ദ്രനെയും പരാമർശിച്ചുള്ള വാർത്ത പ്രസിദ്ധീകരിച്ചത്. യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് ഗ്ലോബൽ പുരസ്കാരം നേടിയ ഇന്ത്യയിലെ ഏക നഗരമെന്ന നിലയിലാണ് കോർപറേഷന്റെ വികസനമാതൃകകൾ വിവരിച്ചുള്ള വാർത്ത എൻഡിഎ ഭരിക്കുന്ന മധ്യപ്രദേശിലെ പത്രത്തിൽ പ്രസിദ്ധീകരിച്ചത്. മധ്യപ്രദേശിൽ പ്രാവർത്തികമാക്കാവുന്ന വികസനങ്ങൾ വാർത്തയിൽ പ്രതിപാദിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..