കഴക്കൂട്ടം/വിളപ്പിൽ
സിപിഐ എം കഴക്കൂട്ടം, വിളപ്പിൽ ഏരിയ സമ്മേളനങ്ങൾക്ക് ചൊവ്വാഴ്ച തുടക്കമാകും. ചൊവ്വയും ബുധനും ശ്രീകാര്യം അനിൽ നഗറി (ടെക്നോപാർക്ക് അൽസാജ് അമരാന്ത ഓഡിറ്റോറിയം)ലാണ് കഴക്കൂട്ടം ഏരിയ സമ്മേളനം. രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോട് അനുബന്ധിച്ചുള്ള പതാക –- കൊടിമര –- ദീപശിഖാ ജാഥകൾ തിങ്കൾ വൈകിട്ട് ആറോടെ സംഗമിച്ചു. സ്റ്റാൻലി ഡിക്രൂസ് ക്യാപ്റ്റനായുള്ള പതാകജാഥ കാട്ടായിക്കോണം വി ശ്രീധർ സ്മൃതി മണ്ഡപത്തിൽ ഏരിയ സെക്രട്ടറി ഡി രമേശൻ ഉദ്ഘാടനം ചെയ്തു. എസ് എസ് ബിജു ക്യാപ്റ്റനായ കൊടിമര ജാഥ തോപ്പിൽ ധർമരാജൻ സ്മാരകത്തിൽ ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. മേടയിൽ വിക്രമൻ ക്യാപ്റ്റനായ ദീപശിഖാ ജാഥ രക്തസാക്ഷി ഹരിദാസൻ സ്മൃതി മണ്ഡപത്തിൽ ജില്ലാ കമ്മിറ്റിയംഗം വി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയർമാൻ വി സാംബശിവനും ഏരിയ സെക്രട്ടറി ഡി രമേശനും ചേർന്ന് കൊടിമര പതാക ദീപശിഖാ ജാഥകൾ ഏറ്റുവാങ്ങി. പൊതുസമ്മേളനം വ്യാഴം വൈകിട്ട് അഞ്ചിന് കോടിയേരി നഗറിൽ (കഴക്കൂട്ടം ജങ്ഷൻ) മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
ചൊവ്വയും ബുധനും മലയം ഗോപൻ നഗറിൽ (എസ്‌പി കൺവൻഷൻ സെന്റർ, പേയാട്) ആണ് വിളപ്പിൽ ഏരിയ സമ്മേളനം. പ്രതിനിധി സമ്മേളനം രാവിലെ ഒമ്പതിന് സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക–- കൊടിമര–- ദീപശിഖാ ജാഥകൾ തിങ്കൾ വൈകിട്ട് ഏഴോടെ സംഗമിച്ചു. ജി സജീനകുമാർ ക്യാപ്റ്റനായ കൊടിമര ജാഥ മലയം ഗോപൻ സ്മൃതി മണ്ഡപത്തിൽ ഏരിയ സെക്രട്ടറി ആർ പി ശിവജി ഉദ്ഘാടനം ചെയ്തു. ചെറുകോട് മുരുകൻ ക്യാപ്റ്റനായ പതാകജാഥ വി വിശ്വനാഥപിള്ളയുടെ സ്മൃതി മണ്ഡപത്തിൽ ജി സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ആർ സന്തോഷ് ക്യാപ്റ്റനായ ദീപശിഖാ ജാഥ കൊപ്രപുര കൃഷ്ണൻ, രാമചന്ദ്രപണിക്കർ സ്മൃതി മണ്ഡപത്തിൽ ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജാഥകൾ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.
തുടർന്ന് ബാലസംഘം കൂട്ടുകാരുടെ വിവിധ കലാപരിപാടികളും നാടൻപാട്ടും നടന്നു. വ്യാഴം വൈകിട്ട് നാലിന് പൊതുസമ്മേളനം ആനത്തലവട്ടം ആനന്ദൻ നഗറിൽ (പേയാട് ജങ്ഷൻ) കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..