23 December Monday

ജില്ലാ സമ്മേളനം: 
മാരത്തൺ ചുവരെഴുത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

സിപിഐ എം തിരുവനന്തപുരം 
ജില്ലാ സമ്മേളനത്തോട് 
അനുബന്ധിച്ച്‌ നടത്തിയ 
മാരത്തൺ ചുവരെഴുത്ത് ജില്ലാ സെക്രട്ടറി വി ജോയി 
ഉദ്ഘാടനം ചെയ്യുന്നു

കോവളം 
സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച്‌ മാരത്തൺ ചുവരെഴുത്ത് സംഘടിപ്പിച്ചു. തിങ്കൾ വൈകിട്ട്‌ വെള്ളാറിൽ ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്തു. ഇതോടെ പ്രചാരണ പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി.  ഒരു ദിവസം 500 ചുവരെഴുത്ത് എന്ന നിലയിലാണ്‌ പരിപാടി. തിങ്കളാഴ്‌ച കോവളം ഏരിയയിലെ വിവിധ പ്രദേശങ്ങളിൽ ചുവരെഴുതി. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എസ് ഹരികുമാർ, പി രാജേന്ദ്രകുമാർ, ഏരിയ സെക്രട്ടറി എസ് അജിത്ത്, പികെഎസ് സംസ്ഥാന പ്രസിഡന്റ്‌ വണ്ടിത്തടം മധു, എ ജെ സുക്കാർണോ, വി അനൂപ്‌ തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ 20, 21, 22, 23 തീയതികളിൽ കോവളത്താണ്‌ സമ്മേളനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top