22 December Sunday

വഴിയോരക്കടയുടെ 
രുചിയറിയാനും എത്തി

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

കിളിമാനൂരിലെ വഴിയോരക്കടയിലെ ഭക്ഷണത്തെക്കുറിച്ച് സന്ദർശക പുസ്തകത്തിൽ യെച്ചൂരിയുടെ കുറിപ്പ‍്

തിരുവനന്തപുരം
നാടൻ ഭക്ഷണപ്രിയനായ സീതാറാം യെച്ചൂരി കിളിമാനൂരിലെ വഴിയോരക്കടയിലെ ഭക്ഷണത്തിന്റെയും രുചിയറിയാനെത്തിയിട്ടുണ്ട്‌. ജൂലൈ നാലിന്‌ കൊല്ലത്തുനിന്ന്‌ തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ്‌ അദ്ദേഹം കടയിൽ കയറിയത്‌. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാറുമുണ്ടായിരുന്നു. 
ഭക്ഷണം കഴിച്ചശേഷം കടയിലെ സന്ദർശകബുക്കിൽ അദ്ദേഹം ഇങ്ങനെയെഴുതി; ‘വഴിയോരക്കടയിലേത്‌ മികച്ച അനുഭവമാണ്‌. രുചിയുള്ള ഭക്ഷണം, വീട്ടിലേതുപോലെ. എല്ലാത്തിലുമുപരി സൗഹൃദം നിറഞ്ഞ അന്തരീക്ഷവും.. ആശംസകൾ’...
സീതാറാം യെച്ചൂരിയേപ്പോലുള്ള ഒരു നേതാവ്‌ തങ്ങളുടെ കടയിൽ അതിഥിയായെത്തിയതിന്റെ സന്തോഷത്തിലാണ്‌ ഉടമയും ജീവനക്കാരും. അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ അവർ റീൽസായി പ്രചരിപ്പിക്കുകയും ചെയ്‌തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top