23 December Monday

ട്രെയിനിൽനിന്ന് വീണ യുവാവിന് 
പൊലീസ് രക്ഷകരായി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024
പാറശാല 
ട്രെയിനിൽനിന്നു വീണ യുവാവിന്‌ രക്ഷകരായി റെയിൽവേ പൊലീസ്. തിങ്കൾ രാത്രി ഏഴോടെ പരശുവയ്‌ക്കൽ റെയിൽവേ ട്രാക്കിനു സമീപത്താണ്‌ അപകടം. വൈക്കം സ്വദേശിയായ ശിവകുമാറിനെ (25)യാണ്‌ പൊലീസ് രക്ഷിച്ചത്‌. കൊല്ലം- –-നാഗർകോവിൽ പാസഞ്ചർ ട്രെയിനിലെ യാത്രക്കാരനായ ഇയാൾ ധനുവച്ചപുരം റെയിൽവേ സ്റ്റേഷൻ കഴിഞ്ഞപ്പോൾ ഗുളികയുമായി വാതിലിനുസമീപം നിൽക്കുന്നത് മറ്റൊരു യാത്രക്കാരൻ കണ്ടിരുന്നു. അദ്ദേഹം മുഖം കഴുകി തിരികെ വന്നപ്പോൾ ശിവകുമാറിനെ കണ്ടില്ല. ട്രെയിനിൽനിന്നു വീണെന്ന് മനസ്സിലാക്കിയ യാത്രക്കാരൻ പാറശാല സ്റ്റേഷനിലെ റെയിൽവേ പൊലീസിന് വിവരമറിയിച്ചു.  ട്രെയിനിലുണ്ടായിരുന്ന ശിവകുമാറിന്റെ ബാഗ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു. റെയിൽവേ പൊലീസ് നടത്തിയ തിരച്ചിലിലാണ്‌ കുറ്റിക്കാട്ടിൽനിന്ന്‌ ശിവകുമാറിനെ കണ്ടെത്തിയത്‌. തലയ്‌ക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്നു. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറശാല റെയിൽവേ എസ്എച്ച്ഒ ബിനു ആന്റണിയുടെ നേതൃത്വത്തിലുള്ള റെയിൽവേ പൊലീസിന്റെ സമയോചിതമായ ഇടപെടലിൽ യുവാവിന്റെ ജീവൻ രക്ഷിക്കാനായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top