03 December Tuesday
യുഎൻ ഹാബിറ്റാറ്റ് പുരസ്‌കാരം

നഗരസഭയ്‌ക്ക് സ്വീകരണമൊരുക്കി 
ജീവനക്കാരും അധ്യാപകരും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് ​ഗ്ലോബൽ പുരസ്കാരം നേടിയ ന​ഗരസഭയ്ക്ക് ജീവനക്കാർ ഒരുക്കിയ സ്വീകരണത്തിൽ 
എഫ്എസ്ഇടിഒയുടെ ഉപഹാരം മന്ത്രി വി ശിവൻകുട്ടി മേയർ ആര്യ രാജേന്ദ്രന് നൽകുന്നു

തിരുവനന്തപുരം
സുസ്ഥിര വികസനത്തിനുള്ള യുഎൻ ഹാബിറ്റാറ്റ് ഷാങ്‌ഹായ് ഗ്ലോബൽ പുരസ്‌കാരം ലഭിച്ച് അഭിമാനനേട്ടം കൈവരിച്ച തിരുവനന്തപുരം നഗരസഭയ്‌ക്ക് എഫ്എസ്ഇടിഒ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. നഗരസഭാങ്കണത്തിൽ ചേർന്ന സ്വീകരണയോഗം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടുമുള്ള അഞ്ചു നഗരങ്ങളെ അവാർഡിനായി തെരഞ്ഞെടുത്തപ്പോൾ അതിലൊന്ന്‌ തിരുവനന്തപുരം നഗരസഭയായി എന്നത്‌ അഭിമാനകരമാണെന്ന്‌ മന്ത്രി പറഞ്ഞു.
നഗരസഭയ്‌ക്കുള്ള ഉപഹാരം മേയർ ആര്യ രാജേന്ദ്രന് മന്ത്രി കൈമാറി. എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ മേയറെയും കോർപറേഷൻ സെക്രട്ടറി എസ് ജഹാംഗീറിനെയെയും പൊന്നാട അണിയിച്ചു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് സിജോവ് സത്യൻ അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ പി കെ രാജു, കെജിഒഎ സംസ്ഥാന സെക്രട്ടറി ശരത്ചന്ദ്ര ലാൽ, കണ്ണമ്മൂല വിജയകുമാർ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ്, വൈസ് പ്രസിഡന്റുമാരായ എസ് ഗോപകുമാർ, കെ പി സുനിൽ കുമാർ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ജി ശ്രീകുമാർ, എൻജിഒ യൂണിയൻ സൗത്ത് ജില്ലാ സെക്രട്ടറി എം സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top