23 December Monday

കഴക്കൂട്ടം, വിളപ്പിൽ ഏരിയ സമ്മേളനങ്ങൾക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

സിപിഐ എം കഴക്കൂട്ടം ഏരിയ സമ്മേളനം ശ്രീകാര്യം അനിൽ നഗറിൽ ജില്ലാ സെക്രട്ടറി വി ജോയി ഉദ്‌ഘാടനം ചെയ്യുന്നു

കഴക്കൂട്ടം/ വിളപ്പിൽ
സിപിഐ എം കഴക്കൂട്ടം, വിളപ്പിൽ ഏരിയ സമ്മേളനങ്ങൾക്ക്  ആവേശോജ്വല തുടക്കം. കഴക്കൂ ട്ടം പ്രതിനിധി സമ്മേളനം ശ്രീകാര്യം അനിൽ നഗറിൽ (ടെക്നോപാർക്ക് അൽസാജ് അമരാന്ത ഓഡിറ്റോറിയം) ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം സ്റ്റാൻലി‍ഡിക്രൂസ് താൽക്കാലിക അധ്യക്ഷനായി. 
മുതിർന്ന പാർടി അംഗം വി കേശവൻകുട്ടി പതാക ഉയർത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് പ്രശാന്ത് രക്തസാക്ഷി പ്രമേയവും സുരേഷ് ബാബു അനുശോചന പ്രമേയവും എസ് എസ് ബിജു അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ഡി രമേശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചയിൽ 21 പേർ പങ്കെടുത്തു.സംഘാടക സമിതി ചെയർമാൻ വി സാംബശിവൻ സ്വാ​ഗതം പറഞ്ഞു. 
സംസ്ഥാന കമ്മിറ്റി അം​ഗങ്ങളായ കടകംപള്ളി സുരേന്ദ്രൻ, ടി എൻ സീമ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി അജയകുമാർ, ബി പി മുരളി, എൻ രതീന്ദ്രൻ, ഡി കെ മുരളി, ജില്ലാ കമ്മിറ്റി അം​ഗം വി ജയപ്രകാശ് എന്നിവർ സംസാരിച്ചു. സ്റ്റാൻലി‍ഡിക്രൂസ് കൺവീനറും മേടയിൽ വിക്രമൻ, ടി എസ് രേവതി, എസ് എസ് വിനോദ്, ആൽവിൻ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. എസ് പ്രശാന്ത് കൺവീനറായ പ്രമേയം കമ്മിറ്റിയും ​ഗോപകുമാർ കൺവീനറായ ക്രെഡൻഷ്യൽ കമ്മിറ്റിയും എ നവാസ് കൺവീനറായ മിനിട്‌സ്‌ കമ്മിറ്റിയും പ്രവർത്തിക്കുന്നു. എട്ട് ലോക്കലിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഏരിയ അം​ഗങ്ങളും ഉൾപ്പെടെ 131 പേർ പങ്കെടുക്കുന്നു. പ്രതിനിധി സമ്മേളനം ബുധനാഴ്ചയും തുടരും. പൊതുസമ്മേളനം വ്യാഴം വൈകിട്ട് അഞ്ചിന് കോടിയേരി ബാലകൃഷ്ണൻ ന​ഗറിൽ (കഴക്കൂട്ടം ജങ്ഷൻ) മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
വിളപ്പിൽ ഏരിയ സമ്മേളനം പേയാടിന്റെ മണ്ണിൽ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്‌പാർച്ചനയ്‌ക്കുശേഷം മുതിർന്ന ഏരിയ കമ്മിറ്റി അംഗം ജി സുധാകരൻ നായർ പതാക ഉയർത്തി. മലയം ഗോപൻ നഗറിൽ (എസ്‌ പി കൺവൻഷൻ സെന്റർ)  പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ ഉദ്‌ഘാടനം ചെയ്‌തു.
 ഏരിയ കമ്മിറ്റി അംഗം എം രാജേന്ദ്രൻ താൽക്കാലിക അധ്യക്ഷനായി. ബി ഷാജു രക്തസാക്ഷി പ്രമേയവും കെ ജയചന്ദ്രൻ അനുസ്‌മരണപ്രമേയവും ജി സജീനകുമാർ അനുശോചനപ്രമേയവും അവതരിപ്പിച്ചു.
ജില്ലാസെക്രട്ടറിയറ്റ്‌ അംഗങ്ങളായ സി ജയൻബാബു, പുത്തൻകട വിജയൻ, എസ്‌ പുഷ്‌പലത, കെ സി വിക്രമൻ, കെ എസ്‌ സുനിൽകുമാർ, എംഎൽഎമാരായ ഐ ബി സതീഷ്‌, ജി സ്‌റ്റീഫൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എ എം ഷാഹി സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി ആർ പി ശിവജി റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഉച്ചയ്‌ക്കുശേഷം ചർച്ച ആരംഭിച്ചു. ബുധനും ചർച്ച തുടരും. 
എം രാജേന്ദ്രൻ കൺവീനറും കെ സുകുമാരൻ, എൽ ശകുന്തളകുമാരി, ‌റിനോ സ്‌റ്റീഫൻ എന്നിവർ അംഗങ്ങളുമായ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. എം അനിൽകുമാർ കൺവീനറായ പ്രമേയ കമ്മിറ്റിയും ആർ ശോഭൻകുമാർ കൺവീനറായ മിനിറ്റ്‌സ്‌ കമ്മിറ്റിയും വി ആർ പ്രവീൺ കൺവീനറായ ക്രഡൻഷ്യൽ കമ്മിറ്റിയും പ്രവർത്തിക്കുന്നു. 158  പ്രതിനിധികളാണ്‌ പങ്കെടുക്കുന്നത്‌. വ്യാഴം വൈകിട്ട്‌ നാലിന്‌ പേയാട്‌ ജങ്‌ഷനിലെ ആനത്തലവട്ടം ആനന്ദൻ നഗറിൽ പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top