23 December Monday

ശ്രീറാം വെങ്കിട്ടരാമന് സമൻസ്

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020
തിരുവനന്തപുരം 
മാധ്യമപ്രവർത്തകനായ കെ എം ബഷീർ കാറിടിച്ചുകൊല്ലപ്പെട്ട കേസിൽ പ്രതികളായ ശ്രീറാംവെങ്കിട്ടരാമനും വഫയും കോടതിയിൽ ഹാജരാകാൻ സമൻസ്. ഇരുവരും 24ന് കോടതിയിൽ ഹാജരാകാനാണ് തിരുവനന്തപുരം ഒന്നാം ക്ലാസ്  ജുഡീഷ്യൽ  മജിസ്ട്രേട്ട്‌ കോടതി (മൂന്ന്) ഉത്തരവിട്ടത്.
 
കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഒന്നാം പ്രതിയും വഫ രണ്ടാം പ്രതിയുമായി  അന്വേഷണസംഘം കുറ്റപത്രം ഫയൽ ചെയ്തിരുന്നു. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് വാഹനം ഓടിച്ചതാണ് അപകടത്തിനു കാരണമായതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്‌. ശ്രീറാം വെങ്കിട്ടരാമനെതിരെ കുറ്റകരമല്ലാത്ത നരഹത്യ അടക്കമുള്ള കുറ്റകൃത്യങ്ങളും വഫയ്ക്കെതിരെ പ്രേരണ കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top