16 September Monday

വെഞ്ഞാറമൂട് ഇന്നർ റിങ്‌ റോഡ് 
നിർമാണം ആരംഭിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്ക് (ഫയൽ ചിത്രം)

വെഞ്ഞാറമൂട്
വെഞ്ഞാറമൂട് ഇന്നർ റിങ്‌ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി 1.28 കിലോമീറ്റർ റോഡിന്റെ ഇരുവശത്തുമുള്ള കെട്ടിടങ്ങൾ ഈ ആഴ്‌ച പൊളിച്ചു തുടങ്ങും. റോഡിന്റെ ഇരുഭാഗത്തുമുള്ള ഭൂമി ഏറ്റെടുക്കുന്നതിനായി 9.1 കോടി രൂപയാണ് ഉടമസ്ഥർക്ക് വിതരണം ചെയ്‌തത്‌. റോഡ് നിർമാണത്തിനായുള്ള 6.43 കോടി രൂപയുടെ പദ്ധതിക്കും തത്വത്തിൽ അനുമതിയായിട്ടുണ്ട്. 
കിഫ്ബിയിൽനിന്ന് സാങ്കേതികാനുമതി ലഭിച്ചാലുടൻ റോഡ് പ്രവൃത്തിയുടെ ടെൻഡർ നടപടി ആരംഭിക്കും. 8.5 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുക. നിർമാണം പൂർത്തിയാകുന്നതോടെ എംസി റോഡിൽ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ ഭാഗത്തുനിന്ന് നെടുമങ്ങാട്, ആറ്റിങ്ങൽ ഭാഗങ്ങളിലേക്കും തിരിച്ചും ഗതാഗതം സുഗമമാകും. ഡി കെ മുരളി എംഎൽഎയുടെ അധ്യക്ഷതയിൽ പൊതുമരാമത്ത് സെക്രട്ടറി, കിഫ്ബി, കേരള റോഡ് ഫണ്ട് ബോർഡ് തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top